സൗദി അറേബ്യയില്‍ പുതുതായി 147 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; കൂടുതല്‍ റിയാദിലും ജിദ്ദയിലും
ഇന്ന് രാവിലെയാണ് ആഭ്യന്തര മന്ത്രാലയം കണക്ക് പുറത്ത് വിട്ടത്

സൗദി അറേബ്യയില്‍ പുതുതായി 147 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം രോഗബാധിതരുടെ എണ്ണം 2752 ആയി. ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. രോഗബാധിതരില്‍ 2163 പേര്‍ ചികിത്സയിലാണ്. 38 പേര്‍ മരിച്ചു. 551 പേര്‍ രോഗമുക്തരായി. ചികിത്സയില്‍ കഴിയുന്നവരില്‍ 41 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. റിയാദ് 56, ജിദ്ദ 27, മദീന 24, മക്ക 21, ഖത്തീഫ് 8, ദമ്മാം നാല് എന്നിവിടങ്ങളിലാണ് പുതുതായി രോഗങ്ങള്‍ സ്ഥരീകരിച്ചത്. പുതിയ കണക്ക് പ്രകാരമുള്ള വിശദമായ പട്ടിക ഇതോടൊപ്പം:
സൌദി ആരോഗ്യ മന്ത്രാലയം പുറത്ത് വിട്ടത് പ്രകാരമുള്ള നിലവിലെ കണക്ക്Next Story
Adjust Story Font
16

