സൗദി കിഴക്കന്‍ പ്രവിശ്യയിലെ രണ്ട് നഗരങ്ങളില്‍ കൂടി ഇരുപത്തി നാല് മണിക്കൂര്‍ കര്‍ഫ്യൂ
അല്‍ഹസ്സാ ഗവര്‍ണറേറ്റിന് കീഴിലെ അല്‍ ഫൈസലിയ്യ, അല്‍ ഫാദിലിയ്യ പ്രദേശങ്ങളിലാണ് കര്‍ഫ്യൂ സമയം ഇരുപത്തിനാല് മണിക്കൂറായി ദീര്‍ഘിപ്പിച്ചത്

കോവിഡ് വ്യാപനം സൗദി കിഴക്കന്‍ പ്രവിശ്യയിലെ രണ്ട് നഗരങ്ങളില്‍ കൂടി ഇരുപത്തി നാല് മണിക്കൂര്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. അല്‍ഹസ്സാ ഗവര്‍ണറേറ്റിന് കീഴിലെ അല്‍ ഫൈസലിയ്യ, അല്‍ ഫാദിലിയ്യ പ്രദേശങ്ങളിലാണ് കര്‍ഫ്യൂ സമയം ഇരുപത്തിനാല് മണിക്കൂറായി ദീര്‍ഘിപ്പിച്ചത്. ഈ പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് പുറത്ത് പോകുന്നതിനും പുറത്ത് നിന്നുള്ളവര്‍ക്ക് ഇവിടേക്ക് പ്രവേശിക്കുന്നതിനും അനുമതിയുണ്ടാകില്ല.
അവശ്യ സര്‍വീസുകളായ ഭക്ഷണം മരുന്ന് തുടങ്ങിയ ആവശ്യങ്ങള്‍ക്ക് മാത്രമാണ് പുറത്തിറങ്ങുന്നതിന് അനുമതിയുണ്ടാകുക. കോവിഡ് പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായാണ് നടപടി. കോവിഡ് കേസുകള്‍ സംശയിക്കുന്ന സാഹചര്യത്തിലാണ് നടപടി.
ദമ്മാമിലെ ഹയ്യല്‍ അതീര്‍ മേഖലയും കഴിഞ്ഞ ദിവസം പൂര്‍ണ്ണമായി അടച്ചിട്ടിരുന്നു. കഴിഞ്ഞ ദിവസം അന്‍പതിലധികം പേര്‍ക്ക് കോവിഡ് ലക്ഷണങ്ങള്‍ പ്രകടമായതിനെ തുടര്‍ന്നാണ് പ്രദേശം പൂര്‍ണ്ണമായി അടച്ചത്. ഇവിടെ 24 മണിക്കൂര്‍ കര്‍ഫ്യു ഇതോടെ കര്‍ശനമാക്കി.
ലേബര്‍ ക്യാമ്പുകള്‍ കേന്ദ്രീകരിച്ച് പരിശോധന ശക്തമാക്കിയതോടെ കൂടുതല്‍ കേസുകള്‍ കണ്ടെത്തിയിരുന്നു. ക്വാരന്റൈനിലേക്ക് മാറ്റിയ ശേഷം ഇവരുടെ സാമ്പിളുകള്‍ പരിശോധിക്കുകയും പോസിറ്റീവെന്ന് സ്ഥിരീകരിക്കുന്ന മുറക്ക് ഐസൊലേറ്റ് ചെയ്യുകയുമാണ് ഇപ്പോള്‍ തുടരുന്ന രീതി. ഇതിനാല്‍ തന്നെ സാമൂഹ വ്യാപനം തടയുവാനാകുന്നുണ്ട്.
Adjust Story Font
16

