സൗദിയില്‍ ഏകീകൃത പാസ് സംവിധാനം ചൊവ്വാഴ്ച മുതല്‍ പ്രാബല്യത്തിലാകും

കോവിഡ് കേസുകള്‍ പടരുന്ന സാഹചര്യത്തില്‍ രാജ്യത്തുടനീളം ഏകീകൃത പാസ് സംവിധാനം ചൊവ്വാഴ്ച 3 മണി മുതല്‍ പ്രാബല്യത്തിലാകും. നിലവില്‍ റിയാദ്, മക്ക, മദീന എന്നീ മേഖലകളില്‍ മാത്രമാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ സീലടക്കമുള്ള പ്രത്യേക പാസ് സംവിധാനം പ്രാബല്യത്തില്‍ ഉള്ളത്. ഇതര ഭാഗങ്ങളില്‍ ബന്ധപ്പെട്ട മന്ത്രാലയത്തിന്റേയോ സ്ഥാപനത്തിന്റേയോ മാത്രം സീല്‍ പതിച്ചതും ചേംബര്‍ ചെയ്തതുമായ പാസാണ് ഉള്ളത്. ഇത് ചൊവ്വാഴ്ച മുതല്‍ സ്വീകരിക്കില്ല. പുതിയ പാസില്‍ ജോലി ചെയ്യുന്നത് ഏത് മന്ത്രാലയത്തിന്റെ പരിധിയിലാണോ, അവരുടേയും, ആഭ്യന്തര മന്ത്രാലയത്തിന്റേയും ഒന്നിച്ചുള്ള സീല്‍ പതിച്ച പാസേ സ്വീകരിക്കൂ. പാസില്ലാതെ വാഹനത്തില്‍ എവിടേക്ക് യാത്ര ചെയ്താലും പിടിക്കപ്പെട്ടാല്‍ പതിനായിരം റിയാലാണ് പിഴ. തൊട്ടടുത്ത കടകളില്‍ നിന്നും അവശ്യവസ്തുക്കള്‍ വാങ്ങാന്‍ മാത്രമേ അനുമതിയുണ്ടാകൂ.
Next Story
Adjust Story Font
16

