സൗദിയില്‍ മരണം നൂറും രോഗികള്‍ പതിനായിരവും കവിഞ്ഞു: ഇന്ന് ആറ് മരണവും 92 രോഗമുക്തിയും; ഫീല്‍ഡ് പരിശോധന തുടരുന്നു
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 819 പേരും പ്രവാസികളാണ്

സൗദിയില്‍ ആറ് മരണവും 1122 പുതിയ കോവിഡ് കേസുകളും സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണങ്ങള്‍ 103 ഉം കോവിഡ് കേസുകള്‍ 10484 ഉം ആയി. 92 പേര്‍ക്ക് കൂടി രോഗമുക്തി ലഭിച്ചു. ഇതോടെ ആകെ രോഗമുക്തി ലഭിച്ചവരുടെ എണ്ണം 1490 ആയി. മക്കയില്‍ അഞ്ച് പേരും ജിദ്ദയില്‍ ഒരാളുമാണ് മരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 819 പേരും പ്രവാസികളാണ്. മക്കയില്‍ മാത്രം മരണ സംഖ്യ 37 രോഗികള്‍ 2552 എന്നായി. മദീനയില്‍ മരണം 32 രോഗികള്‍ 1710 എന്നുമാണ്. മക്ക 402, റിയാദ് 200, ജിദ്ദ 186, മദീന 120, ദമ്മാം 78, ഹുഫൂഫ് 63 എന്നിങ്ങിനെയാണ് പുതിയ കണക്കുകള്‍.
വിശദമായ പട്ടിക താഴെ കാണാം.
റിയാദ്, ജിദ്ദ, മക്ക, മദീന എന്നിവിടങ്ങളില്‍ വിവിധ സംഘങ്ങളായി തിരിഞ്ഞ് ആരോഗ്യ മന്ത്രാലയത്തിന്‍രെ കോവിഡ് പരിശോധന തുടരുകയാണ്. താമസ കേന്ദ്രങ്ങളും ലേബര്‍ ക്യാമ്പുകളും കേന്ദ്രീകരിച്ചാണ് പരിശോധന. ആയിരക്കണക്കിന് പേരുടെ സാമ്പിളുകള്‍ ഇതിനകം ശേഖരിച്ചിട്ടുണ്ട്. തത്സമയ പരിശോധനക്കായി ആംബുലന്‍സുകളും മൊബൈല്‍ ലാബുകളും സംഘത്തിനൊപ്പമുണ്ട്. വ്യാപക പരിശോധന നടക്കുന്നതാണ് കേസുകള്‍ കുത്തനെ കൂടുന്നതിനും കാരണം. ഇത് കോവിഡ് പ്രതിരോധത്തിന് ഗുണം ചെയ്യും.
ഹാഇലില്‍ സ്വകാര്യ ആശുപത്രി ജീവനക്കാരില്‍ നാലു പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ ക്വാറന്റൈന്‍ ചെയ്തിട്ടുണ്ട്. ഫീല്‍ഡ് പരിശോധനയില്‍ കണ്ടെത്തുന്ന കോവിഡ് ബാധിതരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ ക്വാറന്റൈനിലോ ലക്ഷണമുള്ളവരെ ഐസൊലേഷനിലേക്കോ മാറ്റുന്നുണ്ട്. ഇന്നലെ രാത്രി വിവധ ലേബര്‍ ക്യാന്പുകളിലുള്ളവരെ മാറ്റിയിരുന്നു.

സൗദിയില്‍ കോവിഡ് കേസുകള്‍ പതിനായിരം കവിഞ്ഞതായി ആരോഗ്യ മന്ത്രി ഡോ. തൗഫീഖ് അല്‍ റബീഅ ഉച്ചക്ക് തന്നെ അറിയിച്ചിരുന്നു. രാജ്യത്ത് ഫീല്‍ഡ് പരിശോധന കര്‍ശനമാക്കിയതിനാല്‍ കേസുകള്‍ വര്‍ധിക്കും. റമദാനില്‍ ഉടനീളം നിലവിലെ നിബന്ധനകളും നിര്‍ദേശങ്ങളും പാലിക്കണമെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. പുറത്തിറങ്ങിയാല്‍ രോഗ പ്രതിരോധം തടസ്സപ്പെടും. പൗരന്മാരുടേയും പ്രവാസികളുടേയും ക്ഷേമമാണ് ഭരണാധികാരികള്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Adjust Story Font
16

