Quantcast

ലേബര്‍ ക്യാമ്പുകളിലെ പരിശോധന കര്‍ശനമാക്കി; പത്ത് ദിവസത്തിനകം മുഴുവന്‍ വിവരങ്ങളും നല്‍‌കാന്‍ ഉത്തരവിറങ്ങി 

MediaOne Logo
ലേബര്‍ ക്യാമ്പുകളിലെ പരിശോധന കര്‍ശനമാക്കി; പത്ത് ദിവസത്തിനകം മുഴുവന്‍ വിവരങ്ങളും നല്‍‌കാന്‍ ഉത്തരവിറങ്ങി 
X

സൌദിയിലെ തൊഴിലാളി താമസ കേന്ദ്രങ്ങളില്‍ പരിശോധന കര്‍ശനമാക്കുന്നതിന് മന്ത്രാലയം പുതിയ നിബന്ധന ഇറക്കി. പത്ത് ദിവസത്തിനകം ഓരോ കമ്പനികളും തൊഴിലാളികളുടെ താമസ കേന്ദ്രങ്ങളുടെ വിവരങ്ങളും ലൊക്കേഷനും അടക്കം ഈജാര്‍ സിസ്റ്റത്തില്‍ അപ്ഡേറ്റ് ചെയ്യണം. ലൊക്കേഷന്‍ ഇതില്‍ അറ്റാച്ച് ചെയ്യുകയും വേണം. തൊഴില്‍ മാനവവിഭവ ശേഷി മന്ത്രാലയത്തിന് കീഴിലെ ലേബര്‍ ഹൌസിങ് റഗുലേറ്ററി കമ്മീഷന്‍റേതാണ് ഉത്തരവ്.

സൌദിയില്‍ താമസ സ്ഥലങ്ങളുടെ കരാര്‍ പുതുക്കാനുള്ള സംവിധാനമാണ് ഈജാര്‍യ 2018ല്‍ വന്ന സന്പ്രദായം കഴിഞ്ഞ വര്‍ഷത്തോടെ പൂര്‍ണമായും നടപ്പിലായിട്ടുണ്ട്. രാജ്യത്തുടനീളം കോവിഡ് പശ്ചാത്തലത്തില്‍ ലേബര്‍ ക്യാമ്പുകള്‍ കേന്ദ്രീകരിച്ച് പരിശോധന ശക്തമാണ്. പുതിയ കേസുകള്‍ കൂടുതലും റിപ്പോര്‍ട്ട് ചെയ്യുന്നതും ലേബര്‍ ക്യാമ്പുകള്‍ കേന്ദ്രീകരിച്ചാണ്. മതിയായ സൌകര്യമില്ലെന്ന് കണ്ടെത്തിയ ലേബര്‍ ക്യാമ്പുകളിലെ രണ്ടര ലക്ഷത്തോളം തൊഴിലാളികളെ അറുപതിനായിരത്തോളം സ്കൂള്‍ കെട്ടിടങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിക്കുന്ന പ്രക്രിയ അവസാന ഘട്ടത്തിലാണ്.

പുതിയ നിബന്ധന പത്ത് ദിവസത്തിനകം നടപ്പിലാകുന്നതോടെ ഓരോ കമ്പനികള്‍ മുഖേനയും മന്ത്രാലയത്തിന് പരിശോധന വേഗത്തില്‍ തുടരാന്‍ സാധിക്കും. ഉത്തരവ് വിവിധ കന്പനികള്‍ക്ക് ലഭിച്ചു കഴിഞ്ഞു. രാജ്യത്തെ ലേബര്‍ ക്യാമ്പുകളില്‍ കണ്ടെത്തിയ പോരായ്മകള്‍ മൂന്ന് മാസത്തിനകം തീര്‍ക്കുമെന്ന് നേരത്തെ മന്ത്രാലയം അറിയിച്ചിരുന്നു. ഫീല്‍ഡ് പരിശോധന കര്‍ശനമാക്കിയത് കോവിഡ് പ്രതിരോധത്തിന് സഹായിക്കുമെന്ന പ്രതീക്ഷയിലാണ് മന്ത്രാലയം.

Next Story