Quantcast

സൗദിയിലെ ഇന്ത്യന്‍ സ്‌കൂളുകളില്‍ ഫീസിലും ശമ്പളക്കാര്യത്തിലും തീരുമാനമെടുത്ത് ഇന്ത്യന്‍ എംബസി

ജൂണ്‍ ഒന്ന് വരെയുള്ള കാലയളവിലെക്കാണ് ഇളവുകള്‍ ബാധകം

MediaOne Logo
സൗദിയിലെ ഇന്ത്യന്‍ സ്‌കൂളുകളില്‍ ഫീസിലും ശമ്പളക്കാര്യത്തിലും തീരുമാനമെടുത്ത്  ഇന്ത്യന്‍ എംബസി
X

സൗദിയിലെ ഇന്ത്യന്‍ സ്‌കൂളുകളില്‍ ആശ്വാസ നടപടികളുമായി ഇന്ത്യന്‍ എംബസി. രക്ഷിതാക്കളുടെ നിരന്തര അഭ്യര്‍ഥനയെ തുടര്‍ന്നാണ് ഹയര്‍ ബോര്‍ഡ് ചേര്‍ന്ന് തീരുമാനമെടുത്തത്. സ്‌കൂള്‍ ഫീസിനത്തില്‍ ട്യൂഷന്‍ ഫീസ് മാത്രമാണ് രക്ഷിതാക്കളില്‍ നിന്നും ഈടാക്കുക. മറ്റു ഫീസുകള്‍ ഈടാക്കുന്നതില്‍ നിന്ന് സ്‌കൂളുകളെ വിലക്കി. നിലവില്‍ നടന്നു വരുന്ന ഓണ്‍ലൈന്‍ ക്ലാസുകളില്‍ മുഴുവന്‍ വിദ്യര്‍ഥികള്‍ക്കും പ്രവേശനം അനുവദിക്കും. ഫീസ് കുടിശ്ശിക ഇതിന് മാനദണ്ഡമായി പരിഗണിക്കില്ല.

സ്‌കൂളുകളില്‍ നിന്ന് അധ്യാപകരെയോ അനധ്യാപക ജീവനക്കാരെയെ പിരിച്ചുവിടില്ല. പകരം ജീവനക്കാരുടെ അലവന്‍സുകളില്‍ മാറ്റം വരുത്തി ശമ്പളം ഉറപ്പ് വരുത്താനും ഇന്ത്യന്‍ എംബസി അതാത് സ്‌കൂള്‍ ഭരണ സമിതിയോട് ആവശ്യപ്പെട്ടു. ഈ തീരുമാനങ്ങള്‍ സൗദിയിലെ മറ്റ് സ്വകാര്യ സി.ബി.എസ്.ഇ സ്‌കൂളുകളോടും അനുവര്‍ത്തിക്കാനും എംബസി ആശവശ്യപ്പെട്ടിട്ടുണ്ട്.

ജൂണ്‍ ഒന്ന് വരെയുള്ള കാലയളവിലെക്കാണ് ഇളവുകള്‍ ബാധകം. തുടര്‍ നടപടികള്‍ അപ്പോഴത്തെ അവസ്ഥയനുസരിച്ച് പിന്നീട് തീരുമാനിക്കുമെന്നും എംബസി ഇറക്കിയ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. ഈ തീരുമാനങ്ങള്‍ സൗദിയിലെ മറ്റ് സ്വകാര്യ സി.ബി.എസ്.ഇ സ്‌കൂളുകളോടും അനുവര്‍ത്തിക്കാനും എംബസി ആവശ്യപ്പെട്ടിട്ടുണ്ട്.

Next Story