സൗദിയില്‍ നിന്നും നാട്ടിലേക്ക് മടങ്ങാന്‍ അബ്ഷീര്‍ വഴി അപേക്ഷിക്കാം; റീ എന്‍ട്രിയിലും എക്സിറ്റിലും നാട്ടിലണയാന്‍ പുതിയ പദ്ധതി
പ്രവാസികളുടെ ആഗ്രഹം പരിഗണിച്ചാണ് സൌദി മന്ത്രാലയത്തിന്‍റെ പ്രത്യേക പദ്ധതി

കോവിഡ് പശ്ചാത്തലത്തില്‍ നാടണയാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്ക് എക്സിറ്റിലോ റീ എന്‍ട്രിയിലോ നാട്ടില്‍ പോകുന്നതിന് സൌദി ആഭ്യന്തര മന്ത്രാലയം പുതിയ സേവനം തുടങ്ങി. സല്‍മാന്‍ രാജാവിന്റെ നിര്‍ദേശ പ്രകാരമാണ് പുതിയ പദ്ധതി ആരംഭിച്ചത്. വിമാനം റദ്ദാക്കിയതോടെ നാട്ടില്‍ പോകാനാകാതെ കുടുങ്ങിയവര്‍ക്ക് അബ്ഷീര്‍ പോര്‍ട്ടലിലെ ഔദ ലിങ്ക് വഴി രജിസ്റ്റര്‍ ചെയ്താണ് പ്രത്യേക വിമാനങ്ങള്‍ വഴി നാട്ടില്‍ പോകാന്‍ അനുമതി. റിയാദ്, ജിദ്ദ, മദീന, ദമാം വിമാനത്താവളങ്ങള്‍ വഴിയാണ് നാട്ടില്‍ പോകാനാവുക. ഇതിനുള്ള നടപടി ക്രമങ്ങള്‍ ഇനി പറയുന്നവയാണ്.
1. അബ്ഷീര്‍ പോര്‍ട്ടലില്‍ പ്രവേശിച്ച് ഔദ എന്ന പേരിലുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
2. ഈ ലിങ്കില്‍ ഇഖാമ, പാസ്പോര്‍ട്ട് വിവരങ്ങളും യാത്ര ചെയ്യാനുദ്ദേശിക്കുന്ന വിമാനത്താവളത്തിന്‍റേയും, നാട്ടിലിറങ്ങാന്‍ ഉദ്ദേശിക്കുന്ന വിമാനത്താവളത്തിന്റേയും വിവരങ്ങള്‍ ചേര്‍ക്കുക. എന്നിട്ട് അപേക്ഷ സമര്‍പ്പിക്കുക.
2. യാത്രക്കുള്ള അപേക്ഷ ആഭ്യന്തര മന്ത്രാലയം പരിശോധിക്കും. അനുമതി ലഭ്യമായാല്‍ യാത്രക്കുള്ള തിയ്യതിയും ടിക്കറ്റ് വിശദാംശങ്ങളും മൊബൈലില്‍ സന്ദേശമായി ലഭിക്കും. ഇത് പ്രകാരമുള്ള ടിക്കറ്റ് തുക അടക്കണം.
3. അബ്ഷീറില്‍ അക്കൌണ്ട് ലഭ്യമല്ലാത്തവര്‍ക്കും ഇത്തരത്തില്‍ നാട്ടില്‍ പോകാനുള്ള സേവനം ഉപയോഗപ്പെടുത്താം. ഇതിനായി ആദ്യം അബ്ഷീര്‍ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കണം.
4.വിമാനത്താവളങ്ങള്‍ നില്‍ക്കുന്ന നഗരങ്ങളുടെ പരിധിക്ക് പുറത്ത് താമസിക്കുന്നവര്‍ എല്ലാ നടപടികളും പൂര്‍ത്തിയാക്കിയ ശേഷം വിമാനത്താവളത്തില്‍ യാത്രക്കായി എത്തിയാല്‍ മതി.
അബ്ഷീറില്‍ ലിങ്ക് ലഭ്യമാകുന്ന മുറക്ക് തന്നെ അപേക്ഷകള്‍ നല്‍കാം. ലിങ്ക് അബ്ഷീറില്‍ ഉടന്‍ ലഭ്യമാകും. പുതിയ സാഹചര്യത്തില്‍ യാത്രക്ക് തയ്യാറായ ആളുകള്‍ക്ക് മാനുഷിക പരിഗണനയില്‍ നാടണയാനുള്ള അവസരമാണിത്. കോവിഡ് പ്രശ്നം പരിഹരിക്കുന്ന മുറക്ക് ഇവര്‍ക്ക് സൌദിയിലേക്ക് മടങ്ങി വരാനും സാധിക്കും.
Adjust Story Font
16

