സൗദിയില്‍ നിന്നും നാട്ടില്‍ പോകാനാനുള്ള അബ്ഷീറിലെ ഔദ സര്‍വീസ് ഇന്ത്യക്കാര്‍ക്കും ചെയ്യാം; രജിസ്റ്റര്‍ ചെയ്യേണ്ട രീതി കാണാം
എക്സിറ്റോ റീ എന്‍ട്രിയോ അടിച്ച ശേഷമാണ് അപേക്ഷ നല്‍കേണ്ടത്

സൌദിയില്‍ നിന്നും റീ എന്‍ട്രിയിലും എക്സിറ്റിലും നാട്ടില്‍ പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി ആഭ്യന്തര മന്ത്രാലയം സജ്ജീകരിച്ച ഔദ പോര്‍ട്ടല്‍ അബ്ഷീറില്‍ ഇന്ത്യക്കാര്‍ക്കും രജിസ്റ്റര്‍ ചെയ്യാം. അടിയന്തിരമായി നാട്ടില്‍ പോകേണ്ടവര്‍ക്ക് ഈ സേവനം ഉപയോഗപ്പെടുത്താം. കഴിഞ്ഞ ദിവസം മുതലാണ് ഇന്ത്യക്കാര്‍ക്കും സേവനം ലഭ്യമായി തുടങ്ങിയത്. കേന്ദ്ര സര്‍ക്കാര്‍ പ്രവാസികളെ തിരിച്ചു കൊണ്ടു പോകാന്‍ അനുമതി നല്‍കിയാല്‍ ഇന്ത്യക്കാര്‍ക്കും ഇതുവഴി നാട്ടില്‍ പോകാനാകും. എല്ലാ തരം വിസക്കാര്‍ക്കും അപേക്ഷ നല്‍കാം. റീ എന്‍ട്രി, ഫൈനല്‍ എക്‌സിറ്റ്, ഫാമിലി വിസിറ്റ് വിസ, ബിസിനസ് വിസിറ്റ് വിസ, ടൂറിസ്റ്റ് വിസ എന്നിവര്‍ക്കെല്ലാം നാട്ടില്‍ പോകാന്‍ അപേക്ഷ നല്‍കാമെന്ന് ചുരുക്കം.

അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ റദ്ദാക്കിയതോടെ സൌദിയില്‍ കുടുങ്ങിയവര്‍ക്ക് സ്വന്തം നാട്ടില്‍ പോകാന്‍ സല്‍മാന്‍ രാജാവിന്‍റെ നിര്‍ദേശ പ്രകാരമാണ് പുതിയ പോര്‍ട്ടലിന് തുടക്കം കുറിച്ചത്. ആദ്യഘട്ടത്തില്‍ പാകിസ്താനടക്കമുള്ള ഇന്ത്യയുടെ അയല്‍ രാജ്യങ്ങള്‍ പട്ടികയില്‍ പിടിച്ചിരുന്നു. ഇപ്പോള്‍ ഇന്ത്യക്കാര്‍ക്കും രജിസ്റ്റര്‍ ചെയ്യാം.

യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ എക്സിറ്റ്, റീ എന്‍ട്രി എന്നിവ അടിച്ച ശേഷമാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. നിയമവിരുദ്ധമായി രാജ്യത്ത് കഴിയുന്നവര്‍ക്കും സേവനം ലഭ്യമാണ്. എന്നാല്‍ ഇവര്‍ക്കും റീ എന്‍ട്രിയോ എക്സിറ്റോ അടിച്ച ശേഷമേ സിസ്റ്റത്തില്‍ അപേക്ഷ നല്‍കാനാകൂ. ഇതിനുള്ള നടപടികള്‍ ആദ്യം പൂര്‍ത്തിയാക്കണം. ഓരോ അപേക്ഷയും പരിശോധിച്ച ശേഷം എല്ലാ വിവരങ്ങളും ശരിയാണെങ്കില്‍ ആഭ്യന്തര മന്ത്രാലയം യാത്രക്ക് അനുമതി നല്‍കും. ലിങ്ക് ഏറ്റവും താഴെ നല്‍കിയിട്ടുണ്ട്.
രജിസ്റ്റര്‍ ചെയ്യേണ്ട രീതി:
1. അബ്ഷീറിനായി പോര്‍ട്ടല്‍ ഓപ്പണ്‍ ചെയ്യുമ്പോള്‍ തന്നെ ഔദ എന്ന പേരില്‍ വിമാനത്തിന്‍റെ ചിഹ്നമുള്ള ലിങ്ക് കാണാം. ഇതില്‍ ക്ലിക്ക് ചെയ്താണ് നടപടികള്‍ പൂര്‍ത്തിയാക്കേണ്ടത്. ക്ലിക്ക് ചെയ്യുന്നതിന് മുമ്പ് എക്സിറ്റോ, റീ എന്‍ട്രിയോ അടിക്കണം.
റീ എന്‍ട്രിയോ എക്സിറ്റോ ഇഷ്യൂ ചെയ്യാതെ അപേക്ഷ നല്‍കാന്‍ സാധിക്കില്ല2. ഇഖാമയുള്ളവര്‍ ഇഖാമ നമ്പറോ സന്ദര്‍ശന വിസകളില്‍ ഉള്ളവര്‍ ബോര്‍ഡര്‍ നമ്പറോ നല്‍കണം. തുടര്‍ന്ന് ജനന തിയതി, മൊബൈല്‍ നമ്പര്‍ എന്നിവ ചേര്‍ക്കണം. സൌദി മൊബൈല്‍ നമ്പറിലെ ആദ്യത്ത പൂജ്യം ഒഴിവാക്കി ബാക്കിയുള്ള നമ്പര്‍ നല്‍കിയാല്‍ മതി. അപേക്ഷക്കൊപ്പം നല്‍കുന്ന മൊബൈല്‍ നമ്പറില്‍ പിന്നീട് വരുന്ന മൊബൈല്‍ സന്ദേശങ്ങള്‍ ശ്രദ്ധിക്കണം.
3. തുടര്‍ന്ന് പുറപ്പെടാനാഗ്രഹിക്കുന്ന വിമാനത്താവളം തെരഞ്ഞെടുക്കാം. റിയാദ്, ജിദ്ദ, മദീന, ദമ്മാം വിമാനത്താവളങ്ങളില്‍ നിന്നേ സൌദി എയര്‍ലൈന്‍സ് വിമാനമുണ്ടാകൂ. നാട്ടില്‍ ഇറങ്ങാനാഗ്രഹിക്കുന്ന വിമാനത്താവളത്തിന്‍റെ വിവരങ്ങളും അനുബന്ധ വിവരങ്ങളും ലിങ്കില്‍ നല്‍കണം.
4. സമര്‍പ്പിക്കുന്ന അപേക്ഷ ആഭ്യന്തര മന്ത്രാലയം പരിശോധിക്കും. തടസ്സങ്ങളൊന്നുമില്ലെങ്കില്‍ യാത്രാ തിയതിയും ടിക്കറ്റ് ബുക്കിങ് നമ്പറും നല്‍കും. നിശ്ചിത സമയത്തിനകം പണമടക്കണം. ഒരു വശത്തേക്ക് മാത്രമേ സര്‍വീസ് നടത്തൂ എന്നതിനാല്‍ അതിനനുസരിച്ചുള്ള ടിക്കറ്റ് നിരക്കാവും വരിക.
5. ടിക്കറ്റ് ബുക്ക് ചെയ്യുന്നതോടെ ടിക്കറ്റ് ഉറപ്പിച്ചതായുള്ള സന്ദേശം ലഭിക്കും. ഇക്കാര്യം പിന്നീട് ഔദ പോര്‍ട്ടല്‍ വഴി പരിശോധിച്ച് ഉറപ്പു വരുത്തുകയും ചെയ്യാം.
വിവിധ മന്ത്രാലയങ്ങളുമായി സഹകരിച്ചാണ് പദ്ധതി. കേരളം നേരത്തെ പ്രവാസികളെ സ്വീകരിക്കാന്‍ സജ്ജമാണെന്ന് അറിയിച്ചിരുന്നെങ്കിലും കേന്ദ്ര സര്‍ക്കാറില്‍ നിന്ന് അനുകൂല തീരുമാനം ഉണ്ടായിട്ടില്ല. അനുവാദം ലഭിച്ചാല്‍ ഇന്ത്യക്കാര്‍ക്കും ഈ സേവനമുപയോഗിച്ച് മടങ്ങാം.
ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് രജിസ്ട്രേഷന്‍ തുടങ്ങാം: https://www.absher.sa/wps/portal/individuals/Home/myservices/einquiries/passports/residenttravelrequest/!ut/p/z1/04_iUlDgAgL9CCADyEQmiOToR-UllmWmJ5Zk5ucl5uhH6EdGmcWbGfk4G3pYGHm7m4WYGAR6uHoEuxl5GxoYGOt76UfhVxCcmqdfkB2oCABY-ahz/
എപ്പോള്‍ മുതലാണ് വിമാനങ്ങള്‍ തുടങ്ങുക എന്നത് അപേക്ഷ നല്‍കുന്നവര്‍ക്ക് രജിസ്റ്റര്‍ ചെയ്ത മൊബൈലില്‍ എസ്എംഎസായാണ് വിവരം ലഭിക്കുക.
രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കി നാട്ടില്‍ പോകുന്നവര്‍ക്ക് കോവിഡ‍് പൂര്‍ണമായും മുക്തമായാലേ തിരിച്ചു വരവ് സാധ്യമാകൂ. ഇപ്പോള്‍ നടത്താനുദ്ദേശിക്കുന്ന വിമാന സര്‍വീസുകള്‍ ഒരു വശത്തേക്ക് മാത്രമാണ്. കോവിഡ് പ്രതിസന്ധി നീണ്ടു പോയാല്‍ മടങ്ങി വരവും വൈകുമെന്നുറപ്പാണ്. എന്നാണ് തിരിച്ചു വിമാന സര്‍വീസുകള്‍ തുടങ്ങുക എന്ന് സൌദി അറേബ്യ വ്യക്തമാക്കിയിട്ടില്ല.
നേരത്തെ നാട്ടില്‍ പോയി കുടുങ്ങിയവര്‍ക്ക് മടങ്ങി വരാന്‍ സൌദി അറേബ്യ വിവിധ വിസകളും കാലാവധിയും നീട്ടി നല്‍കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ റീ എന്‍ട്രിയില്‍ പോകുന്നവര്‍ക്ക് ഇളവ് ലഭിക്കുമോ എന്നത് സംബന്ധിച്ച് ഒരു വ്യക്തതയും ഇല്ല. ഇതിനാല്‍ രാജ്യത്ത് വന്ന് നാട്ടില്‍ പോകാനാകാതെ കുടുങ്ങിയവര്‍ക്കാകും സര്‍വീസ് ഏറ്റവും ഗുണം ചെയ്യുക.
Adjust Story Font
16

