സൗദിയില്‍ ഒരു ഇന്ത്യക്കാരന്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു; മരണപ്പെട്ട ഇന്ത്യക്കാരുടെ എണ്ണം പതിനൊന്നായി
മഹാരാഷ്ട്ര സ്വദേശിയാണ് ദമ്മാമില്‍ മരണപ്പെട്ടത്

സൗദിയില്‍ കോവിഡ് ബാധിച്ച് ദമ്മാമില്‍ ഒരു ഇന്ത്യക്കാരന്‍ കൂടി മരിച്ചു. മഹാരാഷ്ട്ര സ്വദേശി ശൈഖ് ഉബൈദുള്ളയാണ് മരിച്ചത്. ഇതോടെ സൗദിയില്‍ ആകെ കോവിഡ് സ്ഥിരീകരിച്ച് മരിച്ച ഇന്ത്യക്കാരുടെ എണ്ണം പതിനൊന്നായി. മദീനയില്‍ നാല് പേരും, മക്കയില്‍ മൂന്ന് പേരും, ജിദ്ദയില്‍ രണ്ട് പേരും, റിയാദിലും ദമ്മാമിലും ഓരോരുത്തരുമാണ് ഇതു വരെ മരിച്ചത്. എംബസി കണക്ക് പ്രകാരം രണ്ട് മലയാളികള്‍ മാത്രമാണ് ഇതുവരെ മരിച്ചത്. മലപ്പുറം ചെമ്മാട് സ്വദേശിയും കണ്ണൂര്‍ സ്വദേശിയുമാണ് മരിച്ച മലയാളികള്‍.
Next Story
Adjust Story Font
16

