സൗദിയില്‍ ചാട്ടയടി ശിക്ഷ നിരോധിച്ച് ഉത്തരവായി; ഇനി തടവോ പിഴയോ മാത്രം ശിക്ഷ
രാജാവിന്‍റേയും കിരീടാവകാശിയുടേയും നിര്‍ദേശത്തിന്‍റെ അടിസ്ഥാനത്തില്‍ സുപ്രീകോടതിയാണ് ഉത്തരവിട്ടത്

സൗദി അറേബ്യയില്‍ നിലവിലുണ്ടായിരുന്ന ചാട്ടവാറുകൊണ്ടുളള അടി ശിക്ഷ നിരോധിച്ച് സൌദി സുപ്രീം കോടതി ഉത്തരവിട്ടു. വിവിധ കേസുകളില്‍ ചാട്ടയടി ശിക്ഷ വിധിക്കപ്പെട്ടവര്‍ക്ക് ഇനി പിഴയോ തടവു ശിക്ഷയോ രണ്ടും ഒന്നിച്ചോ ആയിരിക്കും ലഭിക്കുക. ചാട്ടയടി ശിക്ഷയായുള്ള എല്ലാ കേസുകളിലും ഇനി തടവോ പിഴയോ മാത്രമാകും ശിക്ഷയായി ലഭിക്കുക. സല്‍മാന്‍ രാജാവിന്റേയും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍റേയും നേരിട്ടുള്ള നിര്‍ദേശത്തിന്‍റെ ഭാഗമായാണ് ഉത്തരവ്. രാജ്യത്ത് നടപ്പിലാക്കുന്ന മനുഷ്യാവകാശ പരിഷ്കരണ നടപടികളുടെ ഭാഗമായാണ് തീരുമാനമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ പ്രസിഡണ്ട് ഡോ. അവ്വാദ് ബിന്‍ സാലിഹ് അല്‍ അവ്വാദ് പറഞ്ഞു. രാജ്യത്തെ വിവിധ മനുഷ്യാവകാശ പ്രവര്‍ത്തരും സ്വദേശികളും തീരുമാനത്തിന് ട്വിറ്ററില്‍ പിന്തുണയറിയിച്ചു.
Next Story
Adjust Story Font
16

