സൗദിയില്‍ 90 ലക്ഷം പേര്‍ക്ക് കോവിഡ് ടെസ്റ്റുകള്‍ നടത്തും; പ്രതിരോധത്തിനായി ചൈനയുമായി കരാര്‍
ഒരു ദിവസം പതിനായിരം ടെസ്റ്റുകള്‍ നടത്താവുന്ന മൊബൈല്‍ ലബോറട്ടറികളും ഇതില്‍ പെടും

സൗദിയില്‍ കോവിഡ് പ്രതിരോധം ശക്തിപ്പെടുത്തുന്നതായി ചൈനയുമായി കരാര്‍ ഒപ്പു വെച്ചു. ഒമ്പത് മില്യണ്‍ കോവിഡ് ടെസ്റ്റുകള്‍ നടത്തുന്നതിനാണ് കരാര്‍. ഇത്രയും കിറ്റുകള്‍ കോവിഡ് പരശോധനക്കായി സൌദിയിലെത്തുക്കും. ഇതിനുവേണ്ട സൌകര്യങ്ങളും ചൈനയില്‍ നിന്നുള്ള വിദഗ്ദ സംഘം തയ്യാറാക്കും. അഞ്ഞൂറ് പേരുടെ വിദ്ഗദ സംഘമാണ് ചൈനയില്‍ നിന്നും സൌദിയിലെത്തും. ഇതില്‍ ഡോക്ടര്‍മാര്‍ സാങ്കേതിത വിദഗ്ദര്‍ എന്നിവരുണ്ടാകും.

വലിയ ആറ് റീജണല്‍ ലാബുകളും രാജ്യത്ത് കരാറിന്‍റെ ഭാഗമായി സ്ഥാപിക്കും. ഒരു ദിവസം പതിനായിരം ടെസ്റ്റുകള്‍ നടത്താവുന്ന മൊബൈല്‍ ലബോറട്ടറികളും ഇതില്‍ പെടും. സൌദിയിലെ വിവിധ മേഖലയില്‍ നിന്നും തിരഞ്ഞെടുത്തവര്‍ക്ക് സംഘം പരിശീലനം നല്‍കും. ദൈനംദിന പരിശോധനക്കും ഫീല്‍ഡ് പരിശോധനക്കുമാണ് ഇവരെ ഉപയോഗപ്പെടുത്തുക. എട്ടു മാസത്തിനുള്ളില്‍ സര്‍വം സജ്ജനമാണെന്ന് ഉറപ്പു വരുത്തും. 995 മില്യണ്‍ റിയാലിന് കരാര്‍ ചൈനയുമായി സൌദി ഒപ്പു വെച്ചു.

സൌദി ജനസംഖ്യയുടെ നാല്‍പ്പത് ശതമാനം വരുന്ന ഒരു കോടി നാല്‍പത്തിയഞ്ച് ലക്ഷം പേര്‍ക്കാണ് ആകെ ടെസ്റ്റുകള്‍ നടത്തുക. ഇതില്‍ 90 ലക്ഷം പേര്‍ക്ക് ചൈനയുമായുള്ള കരാറിലൂടെ ടെസ്റ്റുകള്‍ പൂര്‍ത്തിയാക്കും. ബാക്കിയുള്ളവര്‍ക്ക് അമേരിക്ക, സ്വിറ്റ്സര്‍ലണ്ട്, ദക്ഷിണ കൊറിയ എന്നിവിടങ്ങളില്‍ നിന്നെത്തിച്ച ഉപകരണങ്ങള്‍ ഉപയോഗപ്പെടുത്തിയും ടെസ്റ്റുകള്‍ പൂര്‍ത്തിയാക്കും.
Adjust Story Font
16

