Quantcast

സൗദിയില്‍ 1223 പേര്‍ക്ക് കൂടി കോവിഡ്: മൂന്ന് മരണവും 142 രോഗമുക്തിയും; മക്കയില്‍ മലയാളികളടക്കം നിരവധി പേര്‍ക്ക് സ്ഥിരീകരിച്ചു

മക്കയില്‍ 272, റിയാദ് 267, മദീന 217, ജിദ്ദ 117, ബൈഷ് 113, ദമ്മാം 51 എന്നിങ്ങിനെയാണ് ഉയര്‍ന്ന ഇന്നത്തെ രോഗസംഖ്യകള്‍

MediaOne Logo
സൗദിയില്‍ 1223 പേര്‍ക്ക് കൂടി കോവിഡ്: മൂന്ന് മരണവും 142 രോഗമുക്തിയും; മക്കയില്‍ മലയാളികളടക്കം നിരവധി പേര്‍ക്ക് സ്ഥിരീകരിച്ചു
X

സൗദിയില്‍ ഇന്ന് മൂന്ന് പേര്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ മരണ സംഖ്യ 139 ആയി. ഇന്ന് മാത്രം 1223 പേര്‍ക്ക് പുതുതായി അസുഖം സ്ഥിരീകരിച്ചു. ഇതോടെ സൌദിയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 17522 ആയി. 115 പേര്‍ ഗുരുതരാവസ്ഥയിലുണ്ട്. 15026 പേരാണ് നിലവില്‍ ചികിത്സയില്‍. ഇന്ന് 142 പേര്‍ക്ക് രോഗമുക്തി ലഭിച്ചു. ആകെ 2357 പേര്‍ക്കാണ് രോഗമുക്തി.

മക്കയില്‍ മലയാളികളടക്കം നിരവധി പേര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുന്നുണ്ട്. മക്കയില്‍ 272, റിയാദ് 267, മദീന 217, ജിദ്ദ 117, ബൈഷ് 113, ദമ്മാം 51 എന്നിങ്ങിനെയാണ് ഉയര്‍ന്ന ഇന്നത്തെ രോഗസംഖ്യകള്‍. അസുഖം സ്ഥിരീകരിച്ചവരില്‍ എണ്‍പത് ശതമാനത്തിലേറെയും വിദേശികളാണ്. കഴിഞ്ഞ ദിവസകളില്‍ ലേബര്‍ ക്യാമ്പുകളും താമസകേന്ദ്രങ്ങളും കേന്ദ്രീകരിച്ചെടുത്ത സാമ്പിളുകളുടെ ഫലം കൂടിയാണ് പുറത്ത് വരുന്നത്

രോഗികളുടെ എണ്ണം നാലായിരം കവിഞ്ഞതിനാലാണ് മക്കയില്‍ 24 മണിക്കൂര്‍ കര്‍ഫ്യൂ തുടരുന്നതും. രാജ്യത്തെ നേരത്തെ അടച്ചു പൂട്ടിയ പ്രത്യേക മേഖലകളിലും കിഴക്കന്‍ രണ്ട് ഗവര്‍ണറേറ്റുകളിലും കര്‍ഫ്യൂ തുടരുകയാണ്. സ്ഥിതി ഗതികള്‍ നിരീക്ഷിച്ച് നിലവില്‍ പ്രഖ്യാപിച്ച കര്‍ഫ്യൂ തുടരണമോ എന്ന കാര്യത്തില്‍ ഭരണകൂടം തീരുമാനിക്കും

Next Story