Quantcast

സൗദിയില്‍ ഏഴ് മരണവും 1362 പുതിയ കേസുകളും; രോഗബാധിതരുടെ എണ്ണം കാല്‍ലക്ഷം കവിഞ്ഞു; മൂന്നര ലക്ഷത്തോളം ടെസ്റ്റുകള്‍ പൂര്‍ത്തിയാക്കി

പതിമുവ്വായിരത്തോളം പേര്‍ക്കാണ് 24 മണിക്കൂറിനിടെ കോവിഡ് ടെസ്റ്റുകള്‍ നടത്തിയത്

MediaOne Logo
സൗദിയില്‍ ഏഴ് മരണവും 1362 പുതിയ കേസുകളും; രോഗബാധിതരുടെ എണ്ണം കാല്‍ലക്ഷം കവിഞ്ഞു; മൂന്നര ലക്ഷത്തോളം  ടെസ്റ്റുകള്‍ പൂര്‍ത്തിയാക്കി
X

സൗദിയില്‍ ഇന്ന് ഏഴ് പേര്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു. 1362 പേര്‍ക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 176 ഉം ആകെ കോവിഡ് കേസുകള്‍ 25459 ഉം ആയി. നിലവില്‍‌ 21518 പേരാണ് ചികിത്സയിലുള്ളത്. 139 പേരാണ് ഗുരുതരാവസ്ഥയിലുള്ളത്. 21518 പേര്‍ ഇപ്പോഴും ചികിത്സയില്‍ തുടരുകയാണ്. 210 പേര്‍ക്ക് ഇന്ന് രോഗമുക്തി ലഭിച്ചു. ഇതോടെ ആകെ രോഗമുക്തി 3765 ആയി ഉയര്‍ന്നു. രാജ്യത്ത് കോവിഡ് ടെസ്റ്റ് പൂര്‍ത്തിയാക്കിയവരുടെ എണ്ണം വൈകീട്ട് നാലു മണി വരെ 3397995 ആണ്. പതിമുവ്വായിരത്തോളം പേര്‍ക്ക് ഇന്ന് ടെസ്റ്റുകള്‍ നടത്തിയിട്ടുണ്ട്.

മക്ക: 244, മദീന: 249, ജിദ്ദ: 245, റിയാദ്: 161, ദമ്മാം: 126 എന്നിവിടങ്ങളിലാണ് ഇന്ന് കൂടുതല്‍ കേസുകള്‍ സ്ഥിരീകരിച്ചത്. മക്കയില്‍ മരണം 75 ആയി. രോഗികള്‍ ആറായിരം കവിഞ്ഞു. ജിദ്ദയിലും 45 മരണങ്ങളും നാലായിരത്തിലേറെ കേസുകളും ഉണ്ട്. റിയാദില്‍ 4682 കേസുകളില്‍ 1211 പേരാണ് രോഗമുക്തി ലഭിച്ചവര്‍. റിയാദിലാണ് ഏറ്റവും കൂടുതല്‍ രോഗമുക്തിയുള്ളത്. മദീനയില്‍ ഇപ്പോഴും 4009 പേര്‍ ചികിത്സയില്‍ തുടരുകയാണ്. ദമ്മാമും ജുബൈലും ഖതീഫും ഉള്‍‌പ്പെടെ കിഴക്കന്‍ പ്രവിശ്യയില്‍ ആകെ രോഗികളുടെ എണ്ണം നാലായിരം കവിഞ്ഞിട്ടുണ്ട്.

ഇന്ന് അസുഖം സ്ഥിരീകരിച്ചവരില്‍ 91 ശതമാനവും വിദേശികളാണ്. തിങ്ങിപ്പാര്‍ക്കുന്ന ഇടങ്ങളിലാണ് കേസുകള്‍ കൂടുതലായി കണ്ടെത്തുന്നത്. സ്വയം നിയന്ത്രണവും ശുചിത്വവും നിര്‍ബന്ധമാണ്. രോഗികളില്‍ എണ്‍പത്തിയൊമ്പത് ശതമാനം പുരുഷന്മാരാണ്. മൂന്ന് ശതമാനം കുട്ടികളിലും അസുഖം സ്ഥിരീകരിച്ചിട്ടുണ്ട്. ചെറിയ കുട്ടികള്‍ക്ക് നിലവില്‍ വ്യാപാര സ്ഥാപനങ്ങളിലേക്ക് പ്രവേശനമില്ല. കുട്ടികളേയും പ്രായാധിക്യമുള്ളവരേയും പുറത്തിറക്കരുതെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

ഹൃദയ-കരള്‍-വൃക്ക രോഗങ്ങളുള്ളവരും, ഗര്‍ഭിണികളും, പ്രമേഹ രോഗികളും, 55 വയസ്സിന് മുകളില്‍ പ്രായമുള്ളവരും ആളുകള്‍ കൂടുന്ന ഒരു സ്ഥലങ്ങളിലും പോകരുതെന്ന് മന്ത്രാലയ വക്താന് ഡോ. മുഹമ്മദ് അല്‍ അബ്ദുല്‍ ആലി മുന്നറിയിപ്പ് നല്‍കി. സ്ഥിരമായി കഴിക്കുന്ന മരുന്നുകളില്‍ വീഴ്ച വരുത്തരുത്. പുറത്തിറങ്ങുമ്പോള്‍‌ കയ്യുറയും മാസ്കും ധരിച്ചിരിക്കണം. ഇന്നത്തെ പ്രധാന രോഗവിവരപ്പട്ടിക താഴെ.

Next Story