സൗദിയിലെ കിഴക്കന്‍ പ്രവിശ്യയില്‍ രോഗികള്‍ കൂടി: ജിദ്ദയില്‍ രോഗമുക്തി വര്‍ധിച്ചു; മാറ്റമില്ലാതെ മക്ക
ഇന്ന് അസുഖം സ്ഥിരീകരിച്ചവരിലും ഭൂരിഭാഗവും പ്രവാസികളാണ്

സൌദിയില്‍ കോവിഡ് ബാധിച്ച് ആറ് പ്രവാസികളടക്കം എട്ടു പേര്‍ കൂടി മരിച്ചു. ഇതോടെ മരണ സംഖ്യ 184 ആയി. 1552 പേര്‍ക്ക് പുതുതായി അസുഖം സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതല്‍ 27011 ആയി. 4134 പേര്‍ക്കാണ് ആകെ രോഗമുക്തി. ഇന്നു മാത്രം 365 പേര്‍ക്കാണ് രോഗമുക്തി ലഭിച്ചത്. നിലവില്‍ ചികിത്സയില്‍ തുടരുന്നത് 22693 പേരാണ്. ഇതില്‍ 139 പേരുടെ നില ഗുരുതരമാണെന്നും മന്ത്രാലയം അറിയിച്ചു. പതിനയ്യായിരത്തോളം പേര്‍ക്കാണ് 24 മണിക്കൂറിനിടെ ടെസ്റ്റുകള്‍ പൂര്‍ത്തിയാക്കിയത്.
പടിഞ്ഞാറന്‍ പ്രവിശ്യയില്‍ തന്നെയാണ് ഏറ്റവും കൂടുതല്‍ രോഗികളുള്ളത്. മക്കയില്‍ ആകെ കേസുകള്‍ സ്ഥിരീകരിച്ചത് ആറായിരത്തിലേറെയാണ്. മക്കയില്‍ 221 ഉം ജിദ്ദയില്‍ 245ഉം പുതിയ കേസുകള്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തു. അതേ സമയം, ഇന്ന് ജിദ്ദയില്‍ മാത്രം 149 പേര്‍ക്ക് രോഗമുക്തി ലഭിച്ചിട്ടുണ്ട്. മദീനയില്‍ 139 കേസുകളും സ്ഥിരീകരിച്ചു.
കിഴക്കന്‍ പ്രവിശ്യയിലും കേസുകള്‍ കുത്തനെ കൂടിയിട്ടുണ്ട്. ഇന്ന് സമ്പൂര്‍ണ ഐസൊലേഷന്‍ പ്രഖ്യാപിച്ച സെക്കന്റ് ഇന്‍റസ്ട്രിയല്‍ സിറ്റി ഉള്‍പ്പെടുന്ന ദമ്മാമില്‍ 150 കേസുകളാണ് സ്ഥിരീകരിച്ചത്. ജുബൈലില്‍ 156 കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ഖോബാറില്‍ 66, ഹുഫൂഫ് 55, ദഹ്റാന്‍ 32 എന്നിങ്ങിനെയാണ് കിഴക്കന്‍ പ്രവിശ്യയിലെ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത മേഖലകള്‍. മീഡിയവണ്‍ തയ്യാറാക്കിയ വിശദമായ പട്ടിക ഏറ്റവും താഴെ കാണാം.
മരണസംഖ്യയില്‍ വലിയ വര്‍ധനവുണ്ടാകുന്നില്ല എന്നത് ഗള്‍ഫ് മേഖലക്ക് നേട്ടമാണ്. തുടക്കം മുതല്‍ തന്നെ സൌദിയില്‍ 9ന് താഴെയാണ് റിപ്പോര്‍ട്ട് ചെയ്യുന്ന മരണ സംഖ്യ. ഇതില്‍ തന്നെ ആരോഗ്യ പ്രയാസം ഗുരുതരമായുള്ളവരാണ് മരിച്ചവരില്‍ ഭൂരിഭാഗവും. എന്നാല്‍ രോഗം സ്ഥിരീകരിക്കുന്നവരില്‍ വലിയൊരു ഭാഗം ചെറുപ്പക്കാരാണ്. ഇവര്‍ക്ക് രോഗമുക്തിയും സാധ്യമാകുന്നു. പ്രയാസം കൂടുതലുണ്ടാകാനിടയുള്ള പ്രായമേറിയവരേയും കുഞ്ഞുങ്ങളേയും ഒരു കാരണവശാലും വീടിന് പുറത്തേക്ക് കൊണ്ടു പോകരുതെന്ന് ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.
റിയാദിലുള്‍പ്പെടെ രോഗം പടരുന്നതായി കണ്ടെത്തിയ ലേബര്‍ ക്യാമ്പുകളിലും തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന ഇടങ്ങളും പൂര്‍ണമായും അടച്ച് ആരോഗ്യ മന്ത്രാലയം പരിശോധനകള്‍ പൂര്‍ത്തിയാക്കുന്നുണ്ട്. രോഗികളുടെ എണ്ണം ഒരോ ദിനവും വര്‍ധിക്കുന്നത് ഫീല്‍ഡ് പരിശോധനകള്‍ ശക്തമായതിനാലാണ്. ആശ്വസിക്കേണ്ട അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിയിട്ടില്ല എന്ന് രണ്ടു ദിവസം മുമ്പ് തന്നെ ആരോഗ്യ മന്ത്രി ഓര്‍മപ്പെടുത്തിയിരുന്നു.
ഫോട്ടോയില്‍ അമര്‍ത്തിയാല്‍ ഡൌണ്‍ലോഡ് ചെയ്യാനുള്ള ഓപ്ഷന്‍ മൊബൈലില്‍ ലഭിക്കുംഇതിനാല് തന്നെ പുറത്തിറങ്ങുന്നവരും ഇടപഴകുന്നവരും ജാഗ്രത പാലിച്ചില്ലെങ്കില്‍ പ്രയാസമുറപ്പാണ്. പുറത്തിറങ്ങുമ്പോള്‍ കയ്യുറകളും മാസ്കും ധരിക്കുകയും സ്വയം സാമൂഹിക അകലം പാലിക്കുകയും ചെയ്യണം. കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ച പലര്‍ക്കും രോഗലക്ഷണങ്ങള്‍ പോലും പ്രകടമാകാന്‍ ദിവസങ്ങള്‍ എടുക്കുമെന്നതിനാല്‍ ജാഗ്രത പുലര്‍ത്തണമെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടുന്നു.
Adjust Story Font
16

