പെരുന്നാള്‍ നമസ്‌കാരം വീടുകളില്‍ വെച്ച് നടത്തണമെന്ന് സൗദി ഗ്രാന്റ് മുഫ്തി

കോവിഡ് പോലുള്ള അസാധാരണ സാഹചര്യങ്ങളില്‍ വീടുകളില്‍ വെച്ച് ഈദ് നമസ്‌കാരം നിര്‍വ്വഹിക്കുന്നത് അനുവദനീയമാണെന്ന് സൗദി ഗ്രാന്റ് മുഫ്തിയും ഉന്നത പണ്ഡിത സഭാ തലവനുമായ ശൈഖ് അബ്ദുല്‍ അസീസ് അല്‍ അശൈഖ് പറഞ്ഞു. പള്ളികളില്‍ വെച്ചുള്ള പെരുന്നാള്‍ നമസ്‌കാരങ്ങലെ പോലെ രണ്ട് റകഅത്തകളായി തന്നെയാണ് വീടുകളില്‍ വെച്ചും നമസ്‌കരിക്കേണ്ടത്. എന്നാല്‍ വീടുകളില്‍ വെച്ചുള്ള പെരുന്നാള്‍ നമസ്‌കാരത്തിന് ഖുതുബാ പ്രഭാഷണം ആവശ്യമില്ല.
വിശ്വസനീയമായ ചാരിറ്റബിള്‍ സൊസൈറ്റികളിലൂടെ പെരുന്നാള്‍ ദിവസത്തിന് മുമ്പായി ഫിതിര്‍ സകാത്ത് വിതരണം ചെയ്യണം. കുട്ടികളോടും കുടുംബങ്ങളോടുമൊപ്പം കൂടുതല്‍ സമയം ചെലവഴിച്ച് സന്തോഷവും ആഹ്ലാദവും പങ്ക് വെക്കണമെന്ന് ഗ്രാന്റ് മുഫ്തി മാതാപിതാക്കളോട് അഭ്യര്‍ത്ഥിച്ചു.
അതേ സമയം പെരുന്നാള്‍ നമസ്‌കാരം വീടുകളില്‍ ഒറ്റക്കോ കൂട്ടായോ നടത്താമെന്ന് ഉന്നത പണ്ഢിത സഭാംഗം ശൈഖ് അബ്ദുല്‍ സലാം അബ്ദുല്ല അല്‍ സുലൈമാന്‍ വ്യക്തമാക്കി. സൂര്യോദയത്തിന് പതിനഞ്ചോ മുപ്പതോ മിനുട്ടുകള്‍ക്ക് ശേഷം മുതല്‍ ളുഹര്‍ നമസ്‌കാരത്തിനുള്ള സമയം ആരംഭിക്കുന്നത് വരെയാണ് പെരുന്നാള്‍ നമസ്‌കാരത്തിനുള്ള സമയം.
Adjust Story Font
16

