എംഎ അഷ്റഫ് അലിയുടെ മകൻ്റെ വിവാഹ വേദിയിൽ മമ്മൂട്ടിയും മോഹൻലാലും; വീഡിയോയും ചിത്രങ്ങളും കാണാം
കഴിഞ്ഞ ദിവസമാണ് മമ്മൂട്ടിയും മോഹൻലാലും ഷാർജയിൽ എത്തിയത്

(Mediaone Middle East Editorial Operations Head)
- Updated:
2021-08-22 11:04:37.0

താരത്തിളക്കത്തിൽ പ്രവാസലോകത്തെ കല്യാണം ശ്രദ്ധേയമായി. വ്യവസായി എം.എ. യൂസുഫലിയുടെ സഹോദരൻ എം.എ. അഷ്റഫ് അലിയുടെ മകെൻറ വിവാഹ ചടങ്ങ് പലതുകൊണ്ടും തിളങ്ങി. മമ്മൂട്ടിയും മോഹൻലാലും ആയിരുന്നു ഏവരുടെയും ശ്രദ്ധാകേന്ദ്രം. നീണ്ട ഇടേവളക്കു ശേഷമാണ് ഇരു താരങ്ങളും യു.എ.ഇയിൽ എത്തുന്നത്.
ഷാർജ അൽ ജവഹർ റിസപ്ഷൻ ആൻഡ് കൺവെൻഷൻ സെൻററിൽ ആയിരുന്നു വിവാഹ സൽക്കാര ചടങ്ങ്. . എം.എ. യൂസുഫലിയും അഷ്റഫലിയും ചേർന്ന് മമ്മുട്ടിയെയും മോഹൻ ലാലിനെയും സ്വീകരിച്ചു. കോവിഡ് പ്രതിസന്ധി കാലത്ത് എല്ലാ ചട്ടങ്ങളും പാലിച്ചു കൊണ്ടായിരുന്നു ചടങ്ങ്.
അഷ്റഫ് അലിയുടെയും സീനയുടെയും മകൻ ഫഹാസും ടി.എസ്. യഹ്യയുടെയും സാഹിറയുടെയും മകൾ സിയയും തമ്മിലാണ് വിവാഹം. ക്ഷണിക്കപ്പെട്ട നിശ്ചിത എണ്ണം അതിഥികൾ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. വിവാഹ വീഡിയോയും ഇതിനകം പുറത്ത് വന്നിട്ടുണ്ട്. വീഡിയോ കാണാൻ ക്ലിക്ക് ചെയ്യുക
യു.എ.ഇയുടെ ഗോൾഡൻ വിസ സ്വീകരിക്കാനാണ് മമ്മൂട്ടിയും മോഹൻലാലും ദുബൈയിൽ എത്തിയത്. കലാരംഗത്തെ സംഭാവനകൾ വിലയിരുത്തിയാണ് പത്ത് വർഷത്തെ ഗോൾഡൻ വിസ നൽകി ആദരിക്കുന്നത്.
Adjust Story Font
16