സൗദി ജിസാനിൽ വാഹനാപകടം; മലപ്പുറം സ്വദേശികളായ സഹോദരങ്ങൾ മരിച്ചു
മലപ്പുറം വേങ്ങര ചേറൂർ വെട്ടുതോട് സ്വദേശികാപ്പിൽ കുഞ്ഞി മുഹമ്മദ് ഹാജിയുടെ മക്കളായ ജബ്ബാർ ചെറുച്ചിയിൽ (44), റഫീഖ് കാപ്പിൽ (41) എന്നിവരാണ് മരിച്ചത്

- Published:
21 Aug 2022 12:50 AM IST

ജിസാന് സമീപം ബെയ്ശ് മസ്‌ലിയയിൽ വാഹനാപകടത്തിൽ സഹോദരങ്ങളായ മലപ്പുറം സ്വദേശികൾ മരിച്ചു. മലപ്പുറം വേങ്ങര ചേറൂർ വെട്ടുതോട് സ്വദേശികാപ്പിൽ കുഞ്ഞി മുഹമ്മദ് ഹാജിയുടെ മക്കളായ ജബ്ബാർ ചെറുച്ചിയിൽ (44), റഫീഖ് കാപ്പിൽ (41) എന്നിവരാണ് മരിച്ചതെന്ന് സാമൂഹ്യ പ്രവർത്തകർ അറിയിച്ചു. ശനിയാഴ്ച വൈകിട്ടാണ് അപകടമുണ്ടായത്. ജിസാനിൽ നിന്നും ജിദ്ദയിലേക്ക് പച്ചക്കറിയെടുക്കാൻ പോകുമ്പോഴായിരുന്നു അപകടം. അപകട കാരണം വ്യക്തമല്ല. പരിക്കേറ്റ ഇവരെ ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ബെയ്ഷ് ജനറൽ ആശുപത്രി മോർച്ചറിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്.
Next Story
Adjust Story Font
16
