Quantcast

സൗദിയും യുഎസും വിവിധ വിഷയങ്ങളിൽ ധാരണയിലെത്തി; ജമാൽ ഖഷോഗി വിഷയം ചോദിച്ച് ജിദ്ദയിൽ മാധ്യമ പ്രവർത്തകർ

ആഗോള വിപണിയിലെ എണ്ണ വിലയും സ്ഥിരതയും നിലനിർത്താൻ സൗദിയുടെ ഭാഗത്ത് നിന്നും മെച്ചപ്പെട്ട നടപടികളുണ്ടാകുമെന്ന് ഉറപ്പ് ലഭിച്ചതായി യുഎസ് പ്രസിഡണ്ട് ജോ ബൈഡൻ

MediaOne Logo

VM Afthabu Rahman

  • Updated:

    2022-07-16 00:48:04.0

Published:

16 July 2022 12:29 AM GMT

സൗദിയും യുഎസും വിവിധ വിഷയങ്ങളിൽ ധാരണയിലെത്തി; ജമാൽ ഖഷോഗി വിഷയം ചോദിച്ച് ജിദ്ദയിൽ മാധ്യമ പ്രവർത്തകർ
X

ആഗോള വിപണിയിലെ എണ്ണ വിലയും സ്ഥിരതയും നിലനിർത്താൻ സൗദിയുടെ ഭാഗത്ത് നിന്നും മെച്ചപ്പെട്ട നടപടികളുണ്ടാകുമെന്ന് ഉറപ്പ് ലഭിച്ചതായി യുഎസ് പ്രസിഡണ്ട് ജോ ബൈഡൻ. യമൻ യുദ്ധമവസാനിപ്പിക്കാൻ സമ്പൂർണ വെടിനിർത്തലിനും ഇരു രാജ്യങ്ങളും ധാരണയിലെത്തി. ഇറാന്റെ ഭീഷണി നേരിടാൻ ജിസിസിയുടെ നേതൃത്വത്തിൽ സഹകരണത്തിനും ധാരണയായിട്ടുണ്ട്. മാധ്യമ പ്രവർത്തകൻ ജമാൽ ഖശോഗ്ജിയുടെ വധത്തിന് ഉത്തരവാദി കിരീടാവകാശിയാണെന്ന് അദ്ദേഹത്തോട് പറഞ്ഞതായും ജോ ബൈഡൻ അറിയിച്ചു. ഇന്ന് നടക്കുന്ന ജിസിസി ഉച്ചകോടിയിൽ പങ്കെടുത്ത ശേഷം ബൈഡൻ യുഎസിലേക്ക് മടങ്ങും.

സൗദി കിരീടാവകാശിയും രാജാവുമായിട്ടായിരുന്നു ജോ ബൈഡന്റെ ചർച്ച. എണ്ണവിലയും വിതരണവും സംബന്ധിച്ച് സൗദിയും യുഎസും തമ്മിൽ ഒരു കരാറും ഉണ്ടായിട്ടില്ല. എന്നാൽ ആഗോള വിപണിയിലെ വിലയേറ്റവും ചാഞ്ചാട്ടവും നിയന്ത്രിക്കാൻ സൗദിയുടെ ഭാഗത്ത് നിന്നും നടപടികളുണ്ടാകുമെന്ന് ഉറപ്പ് ലഭിച്ചതായി യുഎസ് പ്രസിഡണ്ട് ജോ ബൈഡൻ പറഞ്ഞു.

സൗദിയുമായി ധാരണയിലെത്തിയ മറ്റു പ്രധാന കാര്യങ്ങൾ ഇവയാണ്. സൗദിയുടെ ഇസ്രയേലുൾപ്പെടെ വ്യോമപാത എല്ലാവർക്കും അനുവദിക്കും. സൗദിക്ക് അവകാശപ്പെട്ട തിറാൻ ദ്വീപിൽ നിന്നും യുഎസ് സംഘം പിൻവാങ്ങും. യമനിൽ വെടിനിർത്തൽ കരാർ ദീർഘകാലത്തേക്ക് നടപ്പാക്കും. ഇറാന്റെ ഭീഷണി നേരിടാൻ സംയുക്തമായ നടപടി പശ്ചിമേഷ്യയിലുണ്ടാകും. സിക്സ്ജി, ഹരിത ഊർജം, ആണവ മേഖലയിൽ ഇരു രാജ്യങ്ങളും സഹകരിക്കും.

റഷ്യയുടേയും ചൈനയുടേയും സ്വാധീനം മേഖലയിൽ കുറക്കണം. ഇതിനായി റഷ്യയും ചൈനയും സ്വാധീനം ചെലുത്തുന്ന ദരിദ്ര രാഷ്ട്രങ്ങളിൽ ജിസിസിയുടെ നേതൃത്വത്തിൽ അടിസ്ഥാന സൗകര്യ വികസനത്തിന് സൗകര്യമൊരുക്കും. ഇറാനെ ആശ്രയിക്കുന്നത് ഒഴിവാക്കാൻ ഇറാഖിന് ജിസിസി വൈദ്യുത ശൃംഖലയിൽ നിന്നും വൈദ്യുതി ലഭ്യമാക്കും. യുഎസുമായി പുതിയ 18 കരാറുകളും സൗദി ഒപ്പു വെച്ചിട്ടുണ്ട്.

മാധ്യമ പ്രവർത്തകൻ ജമാൽ ഖശോഗ്ജിയുടെ വധത്തിൽ കിരീടാവകാശിക്ക് പങ്കുണ്ടെന്നായിരുന്നു യുഎസ് ഇന്റലിജൻസ് റിപ്പോർട്ടുണ്ടായിരുന്നു. ഇതിൽ എന്തു നടപടിയാണ് സ്വീകരിച്ചതെന്ന് മാധ്യമ പ്രവർത്തകർ ജിദ്ദയിൽ അദ്ദേഹത്തോട് ചോദിച്ചു. കിരാടീവകാശിക്ക് ഇതിൽ പങ്കുണ്ടെന്ന് അദ്ദേഹത്തോട് തന്നെ നേരിട്ട് പറഞ്ഞതായും ജിദ്ദയിൽ ജോ ബൈഡൻ പറഞ്ഞു.

TAGS :

Next Story