Quantcast

സ്വർണത്തിനും വെള്ളിക്കും വില കുറയും; മൊബൈല്‍ ഫോണിനും മദ്യത്തിനും വില കൂടും

വസ്ത്രങ്ങൾ, ചെരുപ്പ്, അസംസ്കൃത ചെമ്പ്, മൊബൈൽ ഫോൺ പാർട്സുകൾ എന്നിവക്കും വില കുറയും.

MediaOne Logo

  • Published:

    1 Feb 2021 12:47 PM GMT

സ്വർണത്തിനും വെള്ളിക്കും വില കുറയും; മൊബൈല്‍ ഫോണിനും മദ്യത്തിനും വില കൂടും
X

സ്വർണത്തിനും വെള്ളിക്കും വില കുറച്ച് കേന്ദ്ര ബജറ്റ്. വസ്ത്രങ്ങൾ, ചെരുപ്പ്, അസംസ്കൃത ചെമ്പ്, മൊബൈൽ ഫോൺ പാർട്സുകൾ എന്നിവക്കും വില കുറയും. അതേസമയം മൊബൈൽ ഫോണുകൾക്കും ചാർജറുകൾക്കും വില കൂടും. മദ്യത്തിനും വില കൂടും.

ഇറക്കുമതി ചെയ്യുന്ന ഓട്ടോ മൊബൈൽ ഭാഗങ്ങൾ, അമൂല്യ കല്ലുകൾ, രത്നങ്ങൾ, ലെതർ ഉൽപന്നങ്ങൾ എന്നിവയും വില കൂടുന്നവയിൽ പെടും. സോളാർ പാനലുകൾ, ഇരുമ്പ്​, ഉരുക്ക്​ ഉൽപന്നങ്ങൾ, നൈലോൺ തുണി എന്നിവയാണ് വില കുറയുന്ന മറ്റിനങ്ങൾ.

ബജറ്റില്‍ ഊന്നല്‍ ആരോഗ്യ മേഖലക്ക്

ചരിത്രത്തിലാദ്യമായി കടലാസ് രഹിത ബജറ്റുമായി എത്തിയ കേന്ദ്ര ധനമന്ത്രി നി൪മല സീതാരാമൻ ആരോഗ്യ മേഖലക്കും അടിസ്ഥാന സൗകര്യ വികസനത്തിനുമാണ് ഏറ്റവും കൂടുതൽ ഊന്നൽ നൽകിയത്. കോവിഡ് പശ്ചാത്തലത്തിൽ ആരോഗ്യ മേഖലക്ക് വകയിരുത്തിയത് 137% അധികം തുക.

ആതുരാലയങ്ങൾ, ലാബുകൾ എന്നിവക്ക് ധനസഹായം, 602 ജില്ലകളിലായി തീവ്ര പരിചരണ ബ്ലോക്കുകൾ, 15 എമ൪ജൻസി ഓപ്പറേഷൻ കേന്ദ്രങ്ങൾ രണ്ട് മൊബൈൽ ആശുപത്രികൾ, വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലുമായി 50 ആശുപത്രികളുമാണ് കേന്ദ്രം പ്രഖ്യാപിച്ചത്. കോവിഡ് വാക്സിനായി 35000 കോടി രൂപയും വകയിരുത്തി. അടിസ്ഥാന സൗകര്യ വികസനത്തിനായി ഒരു ലക്ഷത്തി പതിനെട്ടായിരം കോടി രൂപയും റെയിൽവെ മന്ത്രാലയത്തിനായി ഒരു ലക്ഷത്തിന് പതിനായിരം കോടി രൂപയും ബജറ്റ് വകയിരുത്തി.

സ്വാശ്രയ ഇന്ത്യ എന്ന ആശയം മുൻ നി൪ത്തിയാണ് മിക്ക പദ്ധതികളും ബജറ്റിൽ വകയിരുത്തിയിരിക്കുന്നത്. രാജ്യത്തെ പൗരന്മാ൪ക്ക് ആത്മവിശ്വാസം നൽകുന്നതാണ് ബജറ്റെന്നാണ് കേന്ദ്രത്തിന്റെ അവകാശവാദം.

TAGS :

Next Story