Quantcast

ജാഗ്രത ! ഈ ആവശ്യത്തിന് ആധാര്‍, ഒ.ടി.പി വിവരങ്ങള്‍ കൈമാറരുത്

കോവിഡ് വാക്‌സിനായുള്ള രജിസ്‌ട്രേഷന്‍ എന്ന പേരിലാണ് സൈബര്‍ തട്ടിപ്പിന് ശ്രമം നടക്കുന്നത്

MediaOne Logo

  • Published:

    1 Jan 2021 10:59 AM GMT

ജാഗ്രത !  ഈ ആവശ്യത്തിന് ആധാര്‍, ഒ.ടി.പി വിവരങ്ങള്‍ കൈമാറരുത്
X

ആധാര്‍ നമ്പറും, ഒറ്റത്തവണ പാസ്‌വേഡും, ബാങ്ക് വിശദാംശങ്ങളും ആവശ്യപ്പെട്ടുള്ള വ്യാജ ഫോണ്‍ കോളുകള്‍ക്കെതിരെ മുന്നറിയിപ്പുമായി ഉത്തര്‍പ്രദേശ് ആരോഗ്യ വകുപ്പ്. കോവിഡ് വാക്‌സിനായുള്ള രജിസ്‌ട്രേഷന്‍ എന്ന പേരിലാണ് സൈബര്‍ തട്ടിപ്പിന് ശ്രമം നടക്കുന്നത്.

വിവരങ്ങള്‍ നല്‍കണമെന്നും ഇത് ആരോഗ്യ വകുപ്പിന്റെ നിര്‍ദേശമാണെന്നും പറഞ്ഞാണ് പല കോളുകളും വരുന്നത്, സര്‍ക്കാര്‍ ആരേയും ഇതിനായി ചുമതലപ്പെടുത്തിയിട്ടില്ലെന്നും കോവിഡ് രോഗത്തിനെതിരെ പൊതുജനങ്ങള്‍ക്ക് കുത്തിവയ്പ് നല്‍കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഇതുവരെ ഒരു പദ്ധതിയും തയ്യാറാക്കിയിട്ടില്ലെന്നും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ആളുകള്‍ സൈബര്‍ കുറ്റകൃത്യങ്ങള്‍ക്ക് ഇരയാകാന്‍ സാധ്യതയുണ്ടെന്നും വാക്‌സിനേഷന്‍ രജിസ്‌ട്രേഷന്റെ പേരില്‍ ആര്‍ക്കും വിശദാംശങ്ങള്‍ നല്‍കേണ്ടതില്ലെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

TAGS :

Next Story