Quantcast

അംബേദ്കറിനെ അനുസ്മരിച്ച് കുവൈത്തിലെ ഇന്ത്യന്‍ എംബസി

MediaOne Logo

admin

  • Published:

    8 May 2016 7:54 AM GMT

അംബേദ്കറിനെ അനുസ്മരിച്ച് കുവൈത്തിലെ ഇന്ത്യന്‍ എംബസി
X

അംബേദ്കറിനെ അനുസ്മരിച്ച് കുവൈത്തിലെ ഇന്ത്യന്‍ എംബസി

കുവൈത്തിലെ ഇന്ത്യന്‍ എംബസി അംബേദ്കര്‍ ജന്മവാര്‍ഷികം സംഘടിപ്പിച്ചു.

കുവൈത്തിലെ ഇന്ത്യന്‍ എംബസി അംബേദ്കര്‍ ജന്മവാര്‍ഷികം സംഘടിപ്പിച്ചു. എംബസി ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിക്ക് സ്ഥാനപതി സുനില്‍ കെ ജയിന്‍ നേതൃത്വം നല്‍കി.

കമ്മ്യൂണിറ്റി സ്കൂള്‍ ഖൈത്താന്‍ ബ്രാഞ്ച് പ്രിന്‍സിപ്പാള്‍ കെ ഗംഗാധര്‍, സാമൂഹ്യ പ്രവര്‍ത്തകരായ തോമസ്‌ മാത്യൂ കടവില്‍, ഷൈനി ഫ്രാങ്ക് എന്നിവര്‍ ഭരണഘടനാ ശില്പിയെ അനുസ്മരിച്ചു സംസാരിച്ചു. തുടര്‍ന്ന് നടന്ന കമ്മ്യൂണിറ്റി മീറ്റിങ്ങില്‍ കുവൈത്തിലെ ഇന്ത്യന്‍ സമൂഹം നേരിടുന്ന പൊതുവിഷയങ്ങള്‍ വിവിധ പ്രവാസി സംഘടനാ നേതാക്കളും സാമൂഹ്യ പ്രവര്‍ത്തകരും അംബാസ‍ഡര്‍മാരുടെ ശ്രദ്ധയില്‍ പെടുത്തി.

ഇന്ത്യന്‍ എംബസി അഭയ കേന്ദ്രത്തിലെ താമസക്കാര്‍ നേരിടുന്ന പ്രയാസങ്ങളും ഇന്ത്യന്‍ കമ്മ്യൂണിറ്റി സ്കൂള്‍ വിഷയവുമാണ്‌ പ്രധാനമായും ചര്‍ച്ചക്ക് വന്നത്. പ്രവാസി സമൂഹത്തെ പ്രതിനിധീകരിച്ച് വിവിധ സംഘടനാ പ്രതിനിധികള്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

TAGS :

Next Story