Quantcast

ഒമാനിലെ വിവിധ സേവന നിരക്കുകളില്‍ വര്‍ധനവ്

MediaOne Logo

admin

  • Published:

    14 Jun 2016 1:00 PM GMT

ഒമാനിലെ വിവിധ സേവന നിരക്കുകളില്‍ വര്‍ധനവ്
X

ഒമാനിലെ വിവിധ സേവന നിരക്കുകളില്‍ വര്‍ധനവ്

ഒമാനിലെ വിവിധ സേവന നിരക്കുകളില്‍ റോയല്‍ ഒമാന്‍ പൊലീസ് വര്‍ധനവ് വരുത്തി.

ഒമാനിലെ വിവിധ സേവന നിരക്കുകളില്‍ റോയല്‍ ഒമാന്‍ പൊലീസ് വര്‍ധനവ് വരുത്തി. എണ്ണ വിലയിടിവിനെ തുടര്‍ന്നുള്ള സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനായുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് പുതിയ ഫീസ് വര്‍ധനവെന്ന് സൂചന.

സ്വദേശികള്‍ക്കുള്ള സ്വഭാവ സര്‍ട്ടിഫിക്കറ്റ്, പ്രമാണങ്ങള്‍ തയാറാക്കുന്നതിന് വേണ്ടി കമ്പനി പ്രതിനിധികള്‍ക്ക് അധികാര പത്രം നല്‍കല്‍ എന്നിവക്ക് പത്ത് റിയാലായി ഫീസ്‌ വര്‍ധിപ്പിച്ചു . കരാറുകാര്‍, ചരക്ക് , സേവന രംഗം തുടങ്ങിയ മേഖലകളിലെ വാര്‍ഷിക രജിസ്ട്രേഷനും പുതുക്കലിനും 20 റിയാലാകും ഇനി ഫീസെന്ന് പൊലീസ് ആന്‍ഡ് കസ്റ്റംസ് ഇന്‍സ്പെക്ടര്‍ ജനറല്‍ ഹസന്‍ ബിന്‍ മൊഹ്സിന്‍ അല്‍ ഷറൈഖി പറഞ്ഞു. ഇതോടൊപ്പം ആയുധങ്ങള്‍ കൈവശം വെക്കുന്നതടക്കം വിവിധ കുറ്റകൃത്യങ്ങള്‍ക്കുള്ള പിഴ സംഖ്യയിലും വര്‍ധനവ് വരുത്തിയിട്ടുണ്ട്. കുറ്റകൃത്യങ്ങളില്‍ പങ്കില്ലെന്ന് കാണിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റിന് പ്രവാസികള്‍ ഇനി മുതല്‍ 20 റിയാലും വിരലടയാള പരിശോധനക്ക് പത്ത് റിയാലും നല്‍കണം. അനധികൃതമായി തോക്കുകള്‍ കൈവശം വെക്കുന്നവര്‍ക്കുള്ള പിഴയും വര്‍ധിപ്പിച്ചിട്ടുണ്ട്. ആയുധം ഏത് വിഭാഗത്തിലുള്ളതാണെന്ന് അനുസരിച്ച് 40 മുതല്‍ 100 റിയാല്‍ വരെയാകും പിഴ ചുമത്തുക. ശബ്ദമില്ലാത്ത തോക്കുകള്‍ അനുമതിയില്ലാതെ കൈവശം വെക്കുന്നവരില്‍ നിന്ന് നൂറ് റിയാല്‍ പിഴ ഈടാക്കും. തോക്ക് മറ്റൊരാള്‍ക്ക് കൈമാറുന്നവരില്‍ നിന്ന് 50 റിയാലും, തോക്കോ വെടിമരുന്നോ മോഷണം പോവുകയോ നഷ്ടപ്പെടുകയോ ചെയ്തിട്ടും അറിയിക്കാത്തവരില്‍ നിന്ന് 150 റിയാലും ആയുധങ്ങള്‍ക്കും വെടിമരുന്ന് വില്‍പനക്കുമുള്ള ലൈസന്‍സ് പുതുക്കാത്തവരില്‍ നിന്ന് 200 റിയാലും പിഴ ചുമത്തുമെന്ന് ഇന്‍സ്പെക്ടര്‍ ജനറല്‍ അറിയിച്ചു.

TAGS :

Next Story