Quantcast

ഖത്തറില്‍ കുട്ടികളിലെ പ്രമേഹരോഗബാധ ഉയരുന്നു

MediaOne Logo

Alwyn

  • Published:

    20 July 2016 6:34 PM GMT

ഖത്തറില്‍ കുട്ടികളിലെ പ്രമേഹരോഗബാധ ഉയരുന്നു
X

ഖത്തറില്‍ കുട്ടികളിലെ പ്രമേഹരോഗബാധ ഉയരുന്നു

ഖത്തറില്‍ കുട്ടികളിലെ പ്രമേഹരോഗം കൂടി വരുന്നതായി സൂചന. ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനില്‍ മാത്രം ഇതിനകം ചികിത്സ തേടിയത് 1200 കുട്ടികളാണ്.

ഖത്തറില്‍ കുട്ടികളിലെ പ്രമേഹരോഗം കൂടി വരുന്നതായി സൂചന. ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനില്‍ മാത്രം ഇതിനകം ചികിത്സ തേടിയത് 1200 കുട്ടികളാണ്. പ്രമേഹരോഗികളായ കുട്ടികളുടെ അറബ് മേഖലയിലെ വര്‍ധിച്ച നിരക്കാണ് ഖത്തറില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

ദോഹയിലെ ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനില്‍ 1200 ല്‍ പരം പ്രമേഹ രോഗികളായ കുട്ടികള്‍ ഇതിനകം ചികിത്സ തേടിയതായി കോര്‍പ്പറേഷന്‍ വൃത്തങ്ങള്‍ അറിയിച്ചു. ഖത്തറിലെ രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്നത് ആശങ്ക വളര്‍ത്തുന്നതാണെന്ന് ഹമദ് പ്രമേഹ രോഗ ചികിത്സാ കേന്ദ്രം വ്യക്തമാക്കി. മേഖലയിലെ വര്‍ധിച്ച നിരക്കാണിത്‌.

പ്രമേഹ ചികിത്സക്ക് മാത്രമായി പ്രത്യേക വിഭാഗം തന്നെ ഹമദ് ആശുപത്രിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ശരീരത്തിലെ ഇന്‍സുലിന്റെ അളവ് ഗണ്യമായി കുറയുന്ന അവസ്ഥയില്‍ ഉണ്ടാകുന്ന ശാരീരിക പ്രയാസങ്ങളുമായാണ് രോഗികള്‍ ചികിത്സക്കെത്തുന്നത്. പ്രവാസികളായ കുട്ടികളിലും പൊണ്ണത്തടിയും പ്രമേഹവും കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. മരുന്നുകള്‍ക്ക് പുറമെ ജീവിത ശൈലിയില്‍ മാറ്റം വരുത്തിയാല്‍ മാത്രമേ കുട്ടികളിലെ പ്രമേഹനിരക്ക് വര്‍ധിച്ചുവരുന്നതിനെ തടയാനാവൂ എന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

TAGS :

Next Story