Quantcast

48 വര്‍ഷത്തിന് ശേഷം മലയാളി കുടുംബം പാകിസ്ഥാനി സഹോദരനെ കണ്ടുമുട്ടി

MediaOne Logo

admin

  • Published:

    8 Aug 2016 3:51 AM GMT

48 വര്‍ഷത്തിന് ശേഷം മലയാളി കുടുംബം പാകിസ്ഥാനി സഹോദരനെ കണ്ടുമുട്ടി
X

48 വര്‍ഷത്തിന് ശേഷം മലയാളി കുടുംബം പാകിസ്ഥാനി സഹോദരനെ കണ്ടുമുട്ടി

വളാഞ്ചേരി സ്വദേശികളായ മമ്മിക്കുട്ടിയും സഹോദരി ഇയ്യാത്തുവും 48 വര്‍ഷത്തിന് ശേഷം തങ്ങളുടെ പാകിസ്ഥാനിയായ സഹോദന്‍ ഹംസ മരക്കാറെ അബൂദബിയില്‍ കണ്ടുമുട്ടുകയായിരുന്നു.

48 വര്‍ഷത്തെ ഇടവേളക്ക് ശേഷം മലയാളി കുടുംബം തങ്ങളുടെ പാകിസ്ഥാനിയായ സഹോദരനെ കണ്ടുമുട്ടി. അബൂദബിയിലാണ് ഈ അപൂര്‍വ സംഗമത്തിന് വേദിയൊരുങ്ങിയത്.

വളാഞ്ചേരി സ്വദേശികളായ മമ്മിക്കുട്ടിയും സഹോദരി ഇയ്യാത്തുവും 48 വര്‍ഷത്തിന് ശേഷം തങ്ങളുടെ പാകിസ്ഥാനിയായ സഹോദന്‍ ഹംസ മരക്കാറെ അബൂദബിയില്‍ കണ്ടുമുട്ടുകയായിരുന്നു. 78 വയസുകാരനായ സഹോദനെ കണ്ടപാടെ 82 കാരിയായ ഇയ്യാത്തുവും 75കാരനായ മമ്മിക്കുട്ടിയും വിതുമ്പിക്കരഞ്ഞു. വളാഞ്ചേരി തെക്കേപീടികയേക്കല്‍ ടി പി മരക്കാറിന്റെയും ഭാര്യ ഉമ്മാത്തുവിന്റെയും ആറ് മക്കളില്‍ ഒരാള്‍ ജീവിതയാത്രയില്‍ എപ്പോഴോ പാകിസ്താനിയായി മാറുകയായിരുന്നു.

പുകയുന്ന അതിര്‍ത്തിക്കപ്പുറത്ത് പരസ്പരം കാണാന്‍ കഴിയാതിരുന്ന സഹോദരങ്ങള്‍ക്ക് ഒത്തുചേരാന്‍ യുഎഇയിലുള്ള ഇവരുടെ പുതിയ തലമുറയാണ് അവസരമൊരുക്കിയത്. പാകിസ്താനില്‍ നിന്ന് ഹംസ മരക്കാറെയും മകന്‍ റഫീഖിനെയും ഇവര്‍ സന്ദര്‍ശക വിസയില്‍ അബൂദബിയിലെത്തിച്ചു. മമ്മിക്കുട്ടിയും ഇയ്യാത്തുവുമടക്കം എട്ട് പേരെ കേരളത്തില്‍ നിന്നും കൊണ്ടുവന്നു. ഈ അപൂര്‍വ കൂടിക്കാഴ്ചയുടെ കഥ ഇന്ന് രാത്രി സംപ്രേഷണം ചെയ്യുന്ന വീക്കെന്‍ഡ് അറേബ്യയില്‍ കാണാം.

TAGS :

Next Story