Quantcast

അറബ് ലോകത്തെ മികച്ച ബാങ്കുകളുടെ പട്ടികയില്‍ യുഎഇയിലെ ബാങ്കുകളും

MediaOne Logo

Jaisy

  • Published:

    21 Dec 2016 4:59 PM IST

അറബ് ലോകത്തെ മികച്ച ബാങ്കുകളുടെ പട്ടികയില്‍ യുഎഇയിലെ ബാങ്കുകളും
X

അറബ് ലോകത്തെ മികച്ച ബാങ്കുകളുടെ പട്ടികയില്‍ യുഎഇയിലെ ബാങ്കുകളും

ദ ബാങ്കര്‍ മാഗസിന്‍ ആണ് പട്ടിക പ്രസിദ്ധീകരിച്ചത്

അറബ് ലോകത്തെ മികച്ച 1000 ബാങ്കുകളുടെ പട്ടികയില്‍ യുഎഇയില്‍ നുന്നുള്ള 20 ബാങ്കുകളും. അറബ് ബാങ്ക് യൂണിയന്‍ ജനറല്‍ സെക്രട്ടേറിയറ്റാണ് ഇതു സംബന്ധിച്ച വിവരം വെളിപ്പെടുത്തിയത്. ദ ബാങ്കര്‍ മാഗസിന്‍ ആണ് പട്ടിക പ്രസിദ്ധീകരിച്ചത്. പ്രൊഫഷനലിസവും സേവനവും മുന്‍നിര്‍ത്തിയാണ് ബാങ്കുകളുടെ ഗുണനിലവാരം വിലയിരുത്തിയത്.

അബൂദബി നാഷനല്‍ ബാങ്ക്, ഫസ്റ്റ് ഗള്‍ഫ് ബാങ്ക്, അബൂദബി കമേഴ്സ്യല്‍ ബാങ്ക്, എമിറേറ്റ്സ് എന്‍.ബിഡി, ദുബൈ ഇസ്ലാമിക് ബാങ്ക്, മശ്രിഖ് ബാങ്ക്, യൂനിയന്‍ നാഷനല്‍ ബാങ്ക്, അബൂദബി ഇസ്ലാമിക് ബാങ്ക്, ദുബൈ കമേഴ്സ്യല്‍ ബാങ്ക്, റാക് ബാങ്ക്, അല്‍ ഹിലാല്‍ ബാങ്ക്, ഷാര്‍ജ ിസ്ലാമിക് ബാങ്ക്, ഫുജൈറ നാഷനല്‍ ബാങ്ക്, ഷാര്‍ജ ബാങ്ക്, ഉമ്മൂല്‍ ഖുവൈന ബാങ്ക്, അല്‍ മസ്റഫ് അറബ് ബാങ്ക്, നൂര്‍ ബാങ്ക്, യുനൈറ്റഡ് അറബ് ബാങ്ക്, ഇന്‍വെസ്റ്റ് ബാങ്ക്, കമേഴ്സ്യല്‍ ബാങ്ക് ഇന്‍റര്‍നാഷനല്‍ എന്നിവയാണ് പട്ടികയില്‍ സ്ഥാനം പിടിച്ച യു.എ.ഇ ബാങ്കുകള്‍.

യു.എ. ഇ ഉള്‍പ്പെടെ അറബ് ലോകത്തെ ബാങ്കുകള്‍ക്ക് ആവേശം പകരുന്നതാണ് പട്ടികയെന്ന് അറബ് ബാങ്ക് യൂണിയന്‍ ജനറല്‍ സെക്രട്ടേറിയറ്റ് ചൂണ്ടിക്കാട്ടി. പട്ടികയില്‍ ഏറ്റവും കൂടുതല്‍ ബാങ്കുകളുള്ളത് തു.എ.ഇയില്‍നിന്നാണ്. 12 ബാങ്കുകളുമായി സൗദിയാണ് രണ്ടാം സ്ഥാനത്ത്. അതേ സമയം യു.എ.ഇയെ അപേക്ഷിച്ച് ആസ്തിയുടെ പട്ടികയില്‍ സൗദി ബാങ്കുകള്‍ക്കാണ് ഒന്നാം സ്ഥാനം. 57800 കോടി ഡോളറാണ് സൗദി ബാങ്കുകളുടെ മൊത്തം ആസ്തി. 10 ബാങ്കുകളുമായി ലബനാന്‍ മൂന്നാം സ്ഥാനത്തും പത്ത് ബാങ്കുകളുമായി ബഹ്റൈന്‍ നാലാം സ്ഥാനത്തും ഒമ്പത് ബാങ്കുകളുമായി കുവൈത്ത് അഞ്ചാം സ്ഥാനത്തുമാണ് പട്ടികയില്‍.

TAGS :

Next Story