Quantcast

യുഎഇ- സൗദി സഹകരണം ശക്തമാക്കാന്‍ കോര്‍ഡിനേഷന്‍ കൗൺസില്‍

MediaOne Logo

admin

  • Published:

    22 Jan 2017 2:33 AM IST

യുഎഇ- സൗദി സഹകരണം ശക്തമാക്കാന്‍ കോര്‍ഡിനേഷന്‍ കൗൺസില്‍
X

യുഎഇ- സൗദി സഹകരണം ശക്തമാക്കാന്‍ കോര്‍ഡിനേഷന്‍ കൗൺസില്‍

യു എ ഇയും സൗദി അറേബ്യയും തമ്മില്‍ പരസ്പര സഹകരണം ശക്തമാക്കാന്‍ കോര്‍ഡിനേഷന്‍ കൗൺസില്‍ രൂപവത്കരിച്ചു. ജിദ്ദയിലാണ് ഇതുസംബന്ധിച്ച കരാര്‍ ഒപ്പിട്ടത്

യു എ ഇയും സൗദി അറേബ്യയും തമ്മില്‍ പരസ്പര സഹകരണം ശക്തമാക്കാന്‍ കോര്‍ഡിനേഷന്‍ കൗൺസില്‍ രൂപവത്കരിച്ചു. ജിദ്ദയിലാണ് ഇതുസംബന്ധിച്ച കരാര്‍ ഒപ്പിട്ടത്. ജിദ്ദയിലാണ് ഇതുസംബന്ധിച്ച കരാര്‍ ഒപ്പിട്ടത്. വിവിധ മേഖലകളില്‍ ഒന്നിച്ച നിലപാടുകളുമായി മുന്നോട്ടുപോകാനാണ് കൗൺസില്‍ ലക്ഷ്യമിടുന്നത്.

സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ്, അബൂദബി കിരീടാവകാശിയും യു എ ഇ സായുധസേനാ ഡെപ്യൂട്ടി സുപ്രീം കമാന്‍‍ഡറുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍ എന്നിവരുടെ സാനിദ്ധ്യത്തില്‍ ജിദ്ദയിലെ അല്‍സലാം റോയല്‍ പാലസിലാണ് കോര്‍ഡിനേഷന്‍ കൗൺസില്‍ യാഥാര്‍ഥ്യമായത്. മതം, ചരിത്രം, സാമൂഹികം, സാംസ്കാരികം എന്നീ രംഗങ്ങളില്‍ യോജിച്ച നിലപാടെടുക്കുകയും ഇരുരാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന പൈതൃകബന്ധം കൂടുതല്‍ ശക്തമാക്കുകയുമാണ് കൗൺസിലിന്‍റെ പ്രധാനചുമതല. യു എ ഇ ഉപപ്രധാനമന്ത്രി ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് ആല്‍ നഹ്യാന്‍, സൗദി ഉപകിരീടാവകാശിയും രണ്ടാം ഉപപ്രധാനമന്ത്രിയുമായ മുഹമ്മദി ബിന്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍അസീസ് രാജകുമാരന്‍ എന്നിവര്‍ക്ക് കൗൺസിലിന്‍റെ മേല്‍നോട്ട ചുമതലയുണ്ടാകും. കൗൺസില്‍ കൃത്യമായ ഇടവേളകളില്‍‍‍‍‍ ഇരുരാജ്യങ്ങളിലുമായി യോഗം ചേരും. അവശ്യസാഹചര്യങ്ങളില്‍ നടപടികള്‍ കൈകൊള്ളുന്നതിന് സംയുക്ത സമിതികള്‍ രൂപവത്കരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യും. കോര്‍ഡിനേഷന്‍ കൗൺസില്‍ രൂപവത്കരണം ജിസിസി അംഗരാജ്യമെന്ന നിലയിലുള്ള ബാധ്യതകളെ ബാധിക്കില്ലെന്ന് നേതാക്കള്‍പറഞ്ഞു.

TAGS :

Next Story