ദുബൈയില്‍ റെയില്‍ യാത്രയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ കുറവ്

ദുബൈയില്‍ റെയില്‍ യാത്രയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ കുറവ്
ദുബൈയില്‍ റെയില്‍ യാത്രയുമായി ബന്ധപ്പെട്ട് നടക്കുന്ന കുറ്റകൃത്യങ്ങള്‍ തീരെ കുറവാണെന്ന് റിപ്പോര്‍ട്ട്.
ദുബൈയില്‍ റെയില്‍ യാത്രയുമായി ബന്ധപ്പെട്ട് നടക്കുന്ന കുറ്റകൃത്യങ്ങള്‍ തീരെ കുറവാണെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം 132 കേസുകള്‍ റിപ്പോര്‍ട്ടു ചെയ്തു. എന്നാല്‍ റെയില്‍ യാത്രക്കാരുടെ എണ്ണവുമായി താരതമ്യം ചെയ്താല്‍ ഇത് നാമമാത്രമാണെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടി.
ദശലക്ഷം പേര്‍ യാത്ര ചെയ്യുമ്പോള്‍ ദശാംശം ഏഴ് ശതമാനം മാത്രം കുറ്റകൃത്യങ്ങളേ ദുബൈ റെയില്‍വേകളില്‍ സംഭവിക്കുന്നുള്ളു എന്നാണ് ദുബൈ പൊലീസിന്റെ ഗതാഗത സുരക്ഷാ വിഭാഗത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ വര്‍ഷം ദുബൈ മെട്രോ, ട്രാം എന്നിവയില്‍ യാത്ര ചെയ്യുന്നവരില്‍ നിന്ന് 132 ക്രിമിനല്‍ റിപ്പോര്‍ട്ടുകള്‍ മാത്രമാണ് ലഭിച്ചത്. ഇതില്‍ മിക്കതും സ്റ്റേഷനുകളില്‍ സാധനം നഷ്ടപ്പെട്ടെന്നും മോഷ്ടിക്കപ്പെട്ടുവെന്നുമുള്ള പരാതികളാണ്. 82 പോക്കറ്റടി കേസുകളും ഇതിലുള്‍പ്പെടുമെന്ന് പൊലീസ് അറിയിച്ചു. മിക്കകേസുകളിലും പ്രതികളെ കൈയോടെ പിടികൂടാനായി.
ദുബൈ മെട്രോയില്‍ 4952 നിരീക്ഷണ കാമറകള്‍ യാത്രക്കാരെ വീക്ഷിക്കുന്നുണ്ട്. ഇവയില്‍ 1338 കാമറകള്‍ മെട്രോയിലെ കാര്‍പാര്‍ക്കിംഗ് മേഖലയിലാണ്. ദുബൈ ട്രാമില്‍ 715 നിരീക്ഷണകാമറകളും സ്ഥാപിച്ചിട്ടുണ്ട്. ട്രാം കടന്നുപോകവെ ട്രാക്കിലേക്ക് കയറിയ 18 വാഹനങ്ങള്‍ക്ക് ഇതുവരെ പിഴയിട്ടതായും പൊലീസ് അറിയിച്ചു.
Adjust Story Font
16

