Quantcast

പ്രവാസി പുരസ്കാരങ്ങള്‍ രാഷ്ട്രപതി വിതരണം ചെയ്തു

MediaOne Logo
പ്രവാസി പുരസ്കാരങ്ങള്‍ രാഷ്ട്രപതി വിതരണം ചെയ്തു
X

പ്രവാസി പുരസ്കാരങ്ങള്‍ രാഷ്ട്രപതി വിതരണം ചെയ്തു

രാഷ്ട്രപതി പ്രണബ്കുമാര്‍ മുഖര്‍ജിയാണ് പുരസ്കാരങ്ങള്‍ വിതരണം ചെയ്തത്.


പ്രവാസി ഭാരതീയ സമ്മാന്‍ ജേതാക്കള്‍ക്കുള്ള പുരസ്കാരങ്ങള്‍ വിതരണം ചെയ്തു. ബംഗളൂരുവില്‍ പതിനാലാമത് പ്രവാസി ഭാരതീയ ദിവസ് സമാപന ചടങ്ങില്‍ രാഷ്ട്രപതി പ്രണബ്കുമാര്‍ മുഖര്‍ജിയാണ് പുരസ്കാരങ്ങള്‍ വിതരണം ചെയ്തത്.

ബഹ്റൈനിലെ മലയാളി വ്യവസായി രാജശേഖരന്‍ പിള്ള, ഖത്തറിലെ ദോഹ ബാങ്ക് ഗ്രൂപ്പ് മേധാവി ഡോ. ആര്‍ സീതാറാം, സൗദിയില്‍ വിദ്യാഭ്യാസ രംഗത്ത് പ്രവര്‍ത്തിക്കുന്ന സീനത്ത് മസര്‍റത്ത് ജാഫ്രി, ദുബൈയില്‍ പ്രവാസിയായ വാസുദേവ് ഷംദാസ് ഷ്രോഫ എന്നിവര്‍ക്കു പുറമെ പ്രവാസി കൂട്ടായ്മയായ അബൂദബി ഇന്ത്യ സോഷ്യല്‍ സെന്‍ററിനുമാണ് ഗള്‍ഫ് മേഖലയില്‍ നിന്നും പുരസ്കാരം ലഭിച്ചത്.

പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ നിന്നുള്ള ഡോ. ഗൊറൂര്‍കൃഷ്ണ ഹരിനാഥ്, നസീര്‍ അഹമ്മദ് മുഹമ്മദ് സക്കരിയ,മുകുമ്പ് ബഭികുബായ് പുരോഹിത്, നളിന്‍കുമാര്‍ സുമന്‍ലാല്‍ കോതാരി ,വിനോദ് ചന്ദ്ര പട്ടേല്‍, രഘുനാഥ് മാരീ അന്തോനിന്‍ മാനറ്റ്, ഡോ. ലായെല്‍ ആന്‍സണ്‍ ഇ. ബെസ്റ്റ്, ഡോ. സന്ദീപ് കുമാര്‍ ടാഗോര്‍,ആരിഫുല്‍ ഇസ്ലാം, ടാന്‍ ശ്രീ ഡാറ്റോ ഡോ. മുനിയാണ്ടി തമ്പിരാജ, ഹരിബാബു മിന്‍ഡാല്‍ തുടങ്ങിയവരാണ് പുരസ്കാരം നേടിയ മറ്റുള്ളവര്‍.

ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി അധ്യക്ഷനും വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് വൈസ് ചെയര്‍മാനുമായ ജൂറിയാണ് അവാര്‍ഡുജേതാക്കളെ തെരഞ്ഞെടുത്തത്. സ്വപന്‍ദാസ് ഗുപ്ത എം.പി, പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി, വിദേശകാര്യ സെക്രട്ടറി ഡോ. എസ്. ജയ്ശങ്കര്‍, ആഭ്യന്തര സെക്രട്ടറി രാജീവ് മെഹ്റിഷി, മുന്‍ അമേരിക്കന്‍ അമ്പാസഡര്‍ സതീഷ് ചന്ദ്ര, ലുലു ഗ്രൂപ്പ് എം.ഡി എം.എ യൂസഫലി, പെപ്സികൊ സി.ഇ.ഒ ഇന്ദ്ര നൂയി, ആന്ദര്‍ രാഷ്ട്രീയ സഹയോഗ് പരിഷത് സെക്രട്ടറി ശ്യാം പരന്ദ വിദേശകാര്യ സെക്രട്ടറി ധ്യാനേശ്വര്‍ എം. മുളേ എന്നിവര്‍ ജൂറി അംഗങ്ങളായിരുന്നു.

Next Story