Quantcast

ദുബൈ വ്യവസായനയം പ്രഖ്യാപിച്ചു

MediaOne Logo

Sithara

  • Published:

    16 Feb 2017 2:26 PM GMT

ദുബൈ വ്യവസായനയം പ്രഖ്യാപിച്ചു
X

ദുബൈ വ്യവസായനയം പ്രഖ്യാപിച്ചു

ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമാണ് 160 ശതകോടിയുടെ വരുമാനം പ്രതീക്ഷിക്കുന്ന നയം പ്രഖ്യാപിച്ചത്

ദുബൈ വന്‍ കുതിപ്പ് ലക്ഷ്യമിടുന്ന വ്യവസായനയം പ്രഖ്യാപിച്ചു. ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമാണ് 160 ശതകോടിയുടെ വരുമാനം പ്രതീക്ഷിക്കുന്ന നയം പ്രഖ്യാപിച്ചത്. പുതിയനയം ആയിരക്കണക്കിന് തൊഴിലവസരങ്ങള്‍ തുറക്കുമെന്നും കണക്കാക്കുന്നു.

2030ഓടെ 75 പദ്ധതികള്‍, 160 ബില്യണ്‍ ദിര്‍ഹത്തിന്റെ വരുമാനം, 18 ബില്യണ്‍ ദിര്‍ഹമിന്റെ വളര്‍ച്ച 27,000 പുതിയ തൊഴിലവസരങ്ങള്‍ ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം പ്രഖ്യാപിച്ച ദുബൈ വ്യവസായ നയത്തിന്റെ പ്രധാന ലക്ഷ്യങ്ങള്‍ ഇവയാണ്. വിജ്ഞാനാധിഷ്ഠിത, സുസ്ഥിര, നവീന വ്യവസായങ്ങള്‍ക്കാണ് മുന്‍ഗണന. നയത്തിന് അഞ്ച് അടിസ്ഥാന തത്വങ്ങളുണ്ട്. മൂല്യവര്‍ധിത ഉല്‍പന്നങ്ങളിലൂടെ ഉല്‍പാദനം വര്‍ധിപ്പിക്കുക, നവീന ഉല്‍പന്നങ്ങള്‍ വിപണിയിലിറക്കുക, ദുബൈയെ മികച്ച ഉല്‍പാദന കേന്ദ്രമാക്കി മാറ്റുക, പരിസ്ഥിതി സൗഹൃദ വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുക, ഇസ്ലാമിക ഉല്‍പന്നങ്ങളുടെ ആഗോള കേന്ദ്രമാക്കി ദുബൈയെ മാറ്റുക എന്നിവയാണ് ഈ തത്വങ്ങള്‍.

മുന്‍ഗണന നല്‍കേണ്ട ആറ് ഉപമേഖലകളും നയത്തില്‍ വ്യക്തമാക്കുന്നു. വിമാന സ്പെയര്‍ പാര്‍ട്സ് നിര്‍മാണം, ജലയാന നിര്‍മാണം, അലുമിനിയം- ഫാബ്രിക്കേറ്റഡ് മെറ്റല്‍സ്, മരുന്ന്- വൈദ്യ ഉപകരണങ്ങള്‍, ഭക്ഷണ- പാനീയങ്ങള്‍, യന്ത്രങ്ങളുടെയും ഉപകരണങ്ങളുടെയും നിര്‍മാണം എന്നിവയാണ് ഉപമേഖല. ഭാവി വളര്‍ച്ചാ സാധ്യതകള്‍ മുന്നില്‍ കണ്ടാണ് ഈ മേഖലകള്‍ക്ക് പ്രത്യേക ഊന്നല്‍ കൊടുക്കുന്നത്. ഗവേഷണ രംഗത്തെ നിക്ഷേപത്തില്‍ 700 ദശലക്ഷത്തിന്റെ വളര്‍ച്ചയുണ്ടാക്കാനും നയം ലക്ഷ്യമിടുന്നു.

TAGS :

Next Story