Quantcast

ഹബ്തൂല്‍ ലങ്ടണ്‍ ട്രൂപ്പ് സിഇഒ ദുബൈയില്‍ അറസ്റ്റില്‍

MediaOne Logo

Alwyn

  • Published:

    19 Feb 2017 1:38 AM IST

ഹബ്തൂല്‍ ലങ്ടണ്‍ ട്രൂപ്പ് സിഇഒ ദുബൈയില്‍ അറസ്റ്റില്‍
X

ഹബ്തൂല്‍ ലങ്ടണ്‍ ട്രൂപ്പ് സിഇഒ ദുബൈയില്‍ അറസ്റ്റില്‍

സ്പെയിന്‍ സ്വദേശിയായ ഇദ്ദേഹത്തിന്റെ അറസ്റ്റിന് കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. അറസ്റ്റ് വാര്‍ത്ത കമ്പനി സ്ഥിരീകരിച്ചു.

അന്താരാഷ്ട്ര നിര്‍മാണ കമ്പനിയായ ഹബ്തൂല്‍ ലിങ്ടണ്‍ ഗ്രൂപ്പിന്റെ സിഇഒ ദുബൈയില്‍ അറസ്റ്റിലായി. സ്പെയിന്‍ സ്വദേശിയായ ഇദ്ദേഹത്തിന്റെ അറസ്റ്റിന് കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. അറസ്റ്റ് വാര്‍ത്ത കമ്പനി സ്ഥിരീകരിച്ചു.

വിവിധ രാജ്യങ്ങളില്‍ വമ്പന്‍ പദ്ധതികള്‍ നടപ്പാക്കിയ പ്രമുഖ കോണ്‍ട്രാക്ടിങ് സ്ഥാപനമാണ് എച്ച്എല്‍ജി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഹബ്തൂര്‍ ലിങ്ടണ്‍ ഹോള്‍ഡിങ്സ്. സ്ഥാപനത്തിന്റെ സിഇഒയും എംഡിയുമായ സ്പെയിന്‍ സ്വദേശി ജോസ് ആന്റോനിയോ ലോപസ് മോനിസ് ആണ് ദുബൈയില്‍ അറസ്റ്റിലായത്. ഇന്നലെ നടന്ന അറസ്റ്റ് എച്ച്എല്‍ജിയുടെ മാതൃസ്ഥാപനമായ സിമിക് ഗ്രൂപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. ദുബൈ പൊലീസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് എന്നാണ് കമ്പനി ആസ്ട്രേലിയന്‍ ഓഹരി വിപണിക്ക് നല്‍കിയ പ്രസ്താവനയില്‍ പറയുന്നത്. എന്നാല്‍, ഇദ്ദേഹത്തിനെതിരായ പരാതി എന്താണെന്നോ, കുറ്റം എന്താണെന്നോ വ്യക്തമല്ല. അറസ്റ്റ് വാര്‍ത്തയെ തുടര്‍ന്ന് കമ്പനിയുടെ ഓഹരികള്‍ക്ക് തിരിച്ചടി നേരിട്ടു. ഓഹരി വില 2.9 ശതമാനം താഴേക്ക് പോയി. ദുബൈ ആസ്ഥാനമായ ഹബ്തൂര്‍ ലിങ്ടണ്‍ ഹോള്‍ഡിങിന്റെ 45 ശതമാനം ഓഹരിയും സിമിക് ഗ്രൂപ്പിനാണ്. അറസ്റ്റിന്റെ കാരണം അറിയില്ലെങ്കിലും മുഴുവന്‍ പിന്തുണയും ജോസി ആന്റോനിയോക്ക് നല്‍കുമെന്ന് കമ്പനി അറിയിച്ചു. ദുബൈയിലെ ബുര്‍ജുല്‍ അറബ് ഹോട്ടല്‍, പാം ജുമൈറയിലെ കെംപന്‍സികി ഹോട്ടല്‍ ആന്റ് റെസിഡന്‍സ്, ദുബൈ പേള്‍, അബൂദബിയിലെ സാദിയാത്ത് ഐലന്റ് തുടങ്ങിയ വമ്പന്‍ പദ്ധതികളുടെ ഭാഗമായിരുന്നു എച്ച്എല്‍ജി.

TAGS :

Next Story