Quantcast

ഭിക്ഷാടനം: 35 പേര്‍ ദുബൈ പൊലീസിന്റെ പിടിയില്‍

MediaOne Logo

admin

  • Published:

    19 Feb 2017 11:07 PM GMT

ഭിക്ഷാടനം: 35 പേര്‍ ദുബൈ പൊലീസിന്റെ പിടിയില്‍
X

ഭിക്ഷാടനം: 35 പേര്‍ ദുബൈ പൊലീസിന്റെ പിടിയില്‍

കുട്ടികളെ ഉപയോഗിച്ച് യാചന നടത്തുന്ന ഒരാളെ അടുത്തിടെ പൊലീസ് പിടികൂടിയിരുന്നു. ചോദ്യം ചെയ്തപ്പോള്‍ യാചകരല്ലെന്നാണ് കുട്ടികള്‍ പറഞ്ഞത്.

റമദാനോടനുബന്ധിച്ച് ദുബൈ പൊലീസ് നടത്തിയ പരിശോധനയില്‍ 35 യാചകര്‍ പിടിയിലായി. കുട്ടികളെ യാചനക്കായി ഉപയോഗപ്പെടുത്തിയവരും പിടിയിലായവരിലുണ്ട്. 26 പുരുഷന്മാരും ഏഴ് സ്ത്രീകളുമാണ് അറസ്റ്റിലായതെന്ന് ടൂറിസം സെക്യൂരിറ്റി വിഭാഗം ഡയറക്ടര്‍ കേണല്‍ മുഹമ്മദ് റാശിദ് ബിന്‍ സുരാഇ അറിയിച്ചു.

മേയ് 24നാണ് ദുബൈ പൊലീസ് യാചനാവിരുദ്ധ കാമ്പയിന്‍ തുടങ്ങിയത്. ദുബൈ താമസ കുടിയേറ്റ വകുപ്പ്, ദുബൈ നഗരസഭ, മതകാര്യവകുപ്പ് എന്നിവയുമായി ചേര്‍ന്നാണ് കാമ്പയിന്‍. പ്രത്യേകം നിയോഗിച്ച 21 ഓഫിസര്‍മാര്‍ നഗരത്തില്‍ റോന്തുചുറ്റി യാചകരെ പിടികൂടും. പൊതുജനങ്ങള്‍ക്ക് 0522106969 എന്ന നമ്പറില്‍ യാചകരെക്കുറിച്ചുള്ള വിവരം നല്‍കാം. കുട്ടികളെ ഉപയോഗിച്ച് യാചന നടത്തുന്ന ഒരാളെ അടുത്തിടെ പൊലീസ് പിടികൂടിയിരുന്നു. ചോദ്യം ചെയ്തപ്പോള്‍ യാചകരല്ലെന്നാണ് കുട്ടികള്‍ പറഞ്ഞത്. എന്നാല്‍ ഇവരെ തന്നെ മറ്റൊരു സ്ഥലത്ത് നിന്ന് യാചനക്കിടെ പിടികൂടി. കൈകള്‍ കൂട്ടിക്കെട്ടി അയഞ്ഞ ഷര്‍ട്ട് ധരിച്ച് കൈയില്ലാത്തവനാണെന്ന് പറഞ്ഞും ചിലര്‍ ഭിക്ഷാടനം നടത്തുന്നു. ഇത്തരക്കാരും പിടികൂടപ്പെട്ടവരിലുണ്ട്. ഭിക്ഷാടനത്തിന് സാമൂഹിക മാധ്യമങ്ങളും ചിലര്‍ ഉപയോഗപ്പെടുത്തുന്നതായി കണ്ടിട്ടുണ്ട്. കുട്ടികളുടെ പഠനത്തിനും മറ്റും സഹായം തേടുകയാണ് ചെയ്യുന്നത്. സഹായം നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ നേരിട്ട് നല്‍കാതെ സന്നദ്ധ സംഘടനകളെ സമീപിക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടു. കഴിഞ്ഞവര്‍ഷം നടത്തിയ പരിശോധനകളില്‍ 1405 യാചകരാണ് അറസ്റ്റിലായത്. 1166 പുരുഷന്മാരും 239 സ്ത്രീകളും. 321 പേര്‍ റമദാനിലാണ് പിടിയിലായത്.

TAGS :

Next Story