Quantcast

എണ്ണ, വിദ്യാഭ്യാസ, ആരോഗ്യ മേഖലകള്‍ സ്വകാര്യവല്‍ക്കരിക്കില്ലെന്ന് കുവൈത്ത്

MediaOne Logo

admin

  • Published:

    20 Feb 2017 11:12 PM IST

എണ്ണ, വിദ്യാഭ്യാസ, ആരോഗ്യ മേഖലകള്‍ സ്വകാര്യവല്‍ക്കരിക്കില്ലെന്ന് കുവൈത്ത്
X

എണ്ണ, വിദ്യാഭ്യാസ, ആരോഗ്യ മേഖലകള്‍ സ്വകാര്യവല്‍ക്കരിക്കില്ലെന്ന് കുവൈത്ത്

സാമ്പത്തിക പരിഷ്കരണ നടപടികളുടെ ഭാഗമായി എണ്ണ, വിദ്യാഭ്യാസ, ആരോഗ്യ മേഖലകള്‍ സ്വകാര്യവല്‍ക്കരിക്കില്ലെന്ന് കുവൈത്ത്.

സാമ്പത്തിക പരിഷ്കരണ നടപടികളുടെ ഭാഗമായി എണ്ണ, വിദ്യാഭ്യാസ, ആരോഗ്യ മേഖലകള്‍ സ്വകാര്യവല്‍ക്കരിക്കില്ലെന്ന് കുവൈത്ത്. പാര്‍ലമെന്റിന്റെ അനുമതിയോടെ അല്ലാതെ സാമ്പത്തിക പരിഷ്കരണം നടപ്പാക്കാനാകില്ലെന്നും ഏകപക്ഷീയമായ തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കില്ലെന്നും ഉപപ്രധാനമന്ത്രിയും എണ്ണ, ധനകാര്യ മന്ത്രിയുമായ അനസ് അസ്സാലിഹ് വ്യക്തമാക്കി.

സാമ്പത്തിക പരിഷ്കരണത്തിന്റെ ഭാഗമായി എണ്ണ ഉല്പാദനമേഖലയില്‍ ഉള്‍പ്പെടെ സ്വകാര്യവല്ക്കരണം നടപ്പാക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു എന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. സര്‍ക്കാരിനെതിരെ വിവിധ കോണുകളിള്‍ നിന്നു വിമര്‍ശം ഉയര്‍ന്നതിനെ തുടര്‍ന്നാണ്‌ മന്ത്രി ഇക്കാര്യത്തില്‍ പ്രസ്താവന ഇറക്കിയത്.

ഗവണ്‍മെന്റ് ഏകപക്ഷീയമായി നടപ്പാക്കുന്നവയല്ല സാമ്പത്തിക പരിഷ്കരണ പദ്ധതികള്‍. പാര്‍ലമെന്റിന്റെ അനുമതിയോടെ മാത്രമേ ഇവയുമായി മുന്നോട്ടുപോകാനാകൂ. നിലവിലെ നിയമങ്ങളില്‍ ഭേദഗതി ആവശ്യമാണെങ്കില്‍ പാര്‍ലമെന്റ് വഴി അവ നേടിയെടുക്കും. എന്നാല്‍ ചില പദ്ധതികള്‍ക്ക് സാങ്കേതികമായി മന്ത്രിസഭയുടെ അനുമതി മാത്രമേ ആവശ്യമുള്ളൂ എന്നും അനസ് അസ്സാലിഹ് വ്യക്തമാക്കി.

സാമ്പത്തിക പരിഷ്കരണ രേഖക്ക് ഈ മാസം 14ന് മന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നു. തുടര്‍ന്ന് പാര്‍ലമെന്റിന്റെ പരിഗണനക്കായി സമര്‍പ്പിച്ചിരിക്കുകയാണ്. വരുമാനത്തിലെ വൈവിധ്യവത്ക്കരണം, പൊതുചെലവ് നിയന്ത്രണം എന്നിവയിലൂന്നിയുള്ള പരിഷ്കരണ രേഖയില്‍ കമ്പനികളുടെ ലാഭത്തിന്മേല്‍ 10 ശതമാനം കോര്‍പറേറ്റ് നികുതി, ഉല്പന്നങ്ങള്‍ക്ക് അഞ്ചു ശതമാനം മൂല്യവര്‍ധിത നികുതി എന്നിവ ചുമത്തുന്നതിനു നിര്‍ദേശം ഉണ്ട്.

പെട്രോള്‍, വൈദ്യുതി എന്നിവയുടെ സബ്സിഡിയില്‍ റേഷനിങ് നടപ്പാക്കുക, വികസന പദ്ധതികളില്‍ പൊതുജനപങ്കാളിത്തം വര്‍ധിപ്പിക്കുക, തൊഴില്‍ വിപണിയും സിവില്‍ സര്‍വിസ് സംവിധാനവും പരിഷ്കരിക്കുക തുടങ്ങി 23 ഹ്രസ്വകാല പദ്ധതികളും 13 ഇടക്കാല പദ്ധതികളും അഞ്ച് ദീര്‍ഘകാല പദ്ധതികളുമാണ് പരിഷ്കരണ രേഖയിലുള്ളത്.

TAGS :

Next Story