സര്‍ക്കാര്‍ പണം നല്‍കിയാല്‍ തൊഴിലാളി പ്രശ്‌നം തീര്‍ക്കാമെന്ന് കൗണ്‍സില്‍ ഓഫ് ചേമ്പേഴ്‌സ്

സര്‍ക്കാര്‍ പണം നല്‍കിയാല്‍ തൊഴിലാളി പ്രശ്‌നം തീര്‍ക്കാമെന്ന് കൗണ്‍സില്‍ ഓഫ് ചേമ്പേഴ്‌സ്
കോണ്‍ട്രാക്ടിംങ് കമ്പനികളുടെ പ്രശ്‌ന പരിഹാരത്തിന് ഇതടക്ക നാല് നിര്‍ദേശങ്ങള്‍ ചേംബര്‍ സര്‍ക്കാറിന് സമര്‍പ്പിച്ചു. കോണ്‍ട്രാക്ടിങ് കമ്പനികളുടെ യോഗത്തിലാണ് പ്രശ്‌നപരിഹാരത്തിനുള്ള നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചത്.
സര്‍ക്കാര്‍ നല്‍കാനുള്ള പണം നല്‍കിയാല്‍ സൗദി അറേബ്യയിലെ കോണ്‍ട്രാക്ടിങ് മേഖലയില്‍ പ്രശ്‌നത്തിലകപ്പെട്ട കമ്പനികള്‍ക്ക് തൊഴിലാളികളുടെ ശമ്പള കുടിശ്ശിക നല്‍കാനാവുമെന്ന് കൗണ്‍സില്‍ ഓഫ് ചേമ്പേഴ്‌സ് ചൂണ്ടിക്കാട്ടി. കോണ്‍ട്രാക്ടിംങ് കമ്പനികളുടെ പ്രശ്‌ന പരിഹാരത്തിന് ഇതടക്ക നാല് നിര്‍ദേശങ്ങള്‍ ചേംബര്‍ സര്‍ക്കാറിന് സമര്‍പ്പിച്ചു. കോണ്‍ട്രാക്ടിങ് കമ്പനികളുടെ യോഗത്തിലാണ് പ്രശ്‌നപരിഹാരത്തിനുള്ള നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചത്.
സര്‍ക്കാര്‍ പദ്ധതികള്‍ ഏറ്റെടുത്ത കമ്പനികള്‍ക്ക് പണിപൂര്‍ത്തിയാക്കിയ പദ്ധതി വിഹിതം സര്‍ക്കാര്‍ സമയബന്ധിതമായി നല്‍കുകയാണെങ്കില്‍ തൊഴിലാളികള്‍ക്ക് നല്‍കാനുള്ള എല്ലാ അവകാശങ്ങളും വീട്ടാനാവുമെന്ന് കോണ്‍ട്രാക്ടിങ് കമ്പനികള്‍ നിര്‍ദേശിച്ചു. പദ്ധതികള്‍ കരാറെടുക്കാന്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തുന്ന കടുത്ത നിബന്ധനകളും ബാങ്ക് ഗാരണ്ടിയും കുറച്ചുനല്‍കണമെന്നതാണ് മറ്റൊരു നിര്‍ദേശം. സര്‍ക്കാര്‍ പദ്ധതികള്‍ക്ക് ഏര്‍പ്പെടുത്തുന്ന ഭീമന്‍ സംഖ്യയുടെ ബാങ്ക് ഗാരണ്ടി കമ്പനികള്‍ക്ക് വന്‍ ബാധ്യത വരുത്തിവെക്കുന്നുണ്ട്.
പണി മുടങ്ങിപ്പോയതിന്റെ പേരില്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പിഴ ഒഴിവാക്കണമെന്നതാണ് മൂന്നാമത്തെ നിര്‍ദേശം. സര്‍ക്കാറില്‍ നിന്ന് പദ്ധതിവിഹിതം ലഭിക്കാന്‍ വൈകിയതാണ് പല പദ്ധതികളും വൈകാനും മുടങ്ങാനും കാരണമായത്. എന്നാല്‍ അതിന്റെ പേരില്‍ കോണ്‍ട്രാക്ടിങ് കമ്പനികള്‍ക്ക് പിഴ ചുമത്തുന്നത് സ്വീകാര്യമല്ലെന്ന് യോഗത്തില്‍ പങ്കെടുത്ത പ്രതിനിധികള്‍ പറഞ്ഞു. ഭാവി പദ്ധതികള്‍ക്ക് ദീര്‍ഘകാലാടിസ്ഥാനത്തില്‍ പ്‌ളാന്‍ തയ്യാറാക്കണമെന്നതാണ് മറ്റൊരു നിര്‍ദേശം. വരും വര്‍ഷങ്ങളില്‍ സര്‍ക്കാന്‍ പൂര്‍ത്തിയാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതികള്‍ക്ക് ദീര്‍ഘകാല പ്‌ളാന്‍ ഉണ്ടാക്കുകയാണെങ്കില്‍ കോണ്‍ട്രാക്ടിങ് കമ്പനികള്‍ക്കും പദ്ധതി ഉടമകള്‍ക്കും അത് ഗുണം ചെയ്യുമെന്നും ചേമ്പര്‍ വഴി സമര്‍പ്പിച്ച നിര്‍ദേശത്തില്‍ കോണ്‍ട്രാക്ടിങ് കമ്പനി പ്രതിനിധികള്‍ അറിയിച്ചു.
Adjust Story Font
16

