Quantcast

പൊതുമാപ്പ് അടഞ്ഞ അധ്യായമെന്ന് കുവൈത്ത്

MediaOne Logo

admin

  • Published:

    17 March 2017 9:18 PM GMT

പൊതുമാപ്പ് അടഞ്ഞ അധ്യായമെന്ന് കുവൈത്ത്
X

പൊതുമാപ്പ് അടഞ്ഞ അധ്യായമെന്ന് കുവൈത്ത്

നിലവിൽ ഒരു ലക്ഷത്തിൽപരം വിദേശികൾ അനധികൃതമായി രാജ്യത്ത് തങ്ങുന്നതായാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. അടുത്തിടെ നടന്ന വ്യാപക പരിശോധനകളിലൂടെ നിരവധി നിയമവിരുദ്ധ താമസക്കാരെ പിടികൂടി നാടുകടത്തിയിരുന്നു.

പൊതുമാപ്പ് അടഞ്ഞ അധ്യായമെന്ന് കുവൈത്ത്. രാജ്യത്തെ അനധികൃത താമസക്കാര്‍ക്ക് താമസം നിയമ വിധേയമാക്കുന്നതിനോ പിഴല്ലാതെ രാജ്യം വിടുന്നതിനോ അവസരം നല്കുന്ന രീതിയിൽ പൊതുമാപ്പ് പ്രഖ്യാപിക്കുന്ന കാര്യം പരിഗണയിൽ ഇല്ലെന്നു ആഭ്യന്തര മന്ത്രാലയത്തിലെ റെസിഡൻസിവകുപ്പ് മേധാവി മേജർ ജെനറൽ തലാൽ അൽ മഅറഫി അറിയിച്ചു.

നിലവിൽ ഒരു ലക്ഷത്തിൽപരം വിദേശികൾ അനധികൃതമായി രാജ്യത്ത് തങ്ങുന്നതായാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. അടുത്തിടെ നടന്ന വ്യാപക പരിശോധനകളിലൂടെ നിരവധി നിയമവിരുദ്ധ താമസക്കാരെ പിടികൂടി നാടുകടത്തിയിരുന്നു. ഇത് കൂടാതെ അനവധി പേര്‍ പിഴയടച്ച് താമസം നിയമപരമാക്കിയിട്ടുണ്ട്. 2011 ലാണ് രാജ്യത്ത് അവസാനമായി പൊതുമാപ്പ് പ്രഖ്യാപിച്ചത്. മൂന്നു മാസത്തേക്ക് അനുവദിച്ച ഇളവു അനധികൃത താമസക്കാരില്‍ 25 ശതമാനം പേർ മാത്രമാണ് പ്രയോജനപ്പെടുത്തിയത്.

താമസനിയമം ലംഘിച്ച് കഴിയുന്ന വിദേശികള്‍ക്ക് പിഴയടച്ചുകൊണ്ട് താമസരേഖ പുതുക്കുന്നതിനും രാജ്യംവിടുന്നതിനും അവസരം നല്‍കി ആഭ്യന്തര മന്ത്രാലയം ഈവര്‍ഷം തുടക്കത്തില്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. പിഴയടക്കണം എന്നതിനാൽ ഈ സംവിധാനം കൂടുതല്‍ പേർ പ്രയോജനപ്പെടുത്തിയിട്ടില്ല എന്നാണ് വിവരം .ഇതെല്ലാം കണക്കിലെടുത്താണ് അനധികൃത താമസക്കാർക്ക് ഇളവു നല്‍കുന്നതിന് പകരം പരിശോധന കർശനമാക്കി മുഴുവൻ പേരെയും പുറത്താക്കുക എന്ന തീരുമാനത്തിലേക്ക് ആഭ്യന്തര മന്ത്രാലയം എത്തിയത്.

TAGS :

Next Story