Quantcast

ബിഗ്‌ ഷോയ്ക്ക് ഒമാനിൽ മികച്ച പ്രതികരണം

MediaOne Logo

admin

  • Published:

    26 March 2017 3:09 PM IST

ബിഗ്‌ ഷോയ്ക്ക് ഒമാനിൽ മികച്ച പ്രതികരണം
X

ബിഗ്‌ ഷോയ്ക്ക് ഒമാനിൽ മികച്ച പ്രതികരണം

കെട്ടിട നിർമാണ സാമഗ്രികളുടെയും ഇന്റീരിയർ ഉൽപ്പന്നങ്ങളുടെയും ഏറ്റവും വലിയ പ്രദർശനമായ ബിഗ്‌ ഷോയ്ക്ക് ഒമാനിൽ മികച്ച പ്രതികരണം.

കെട്ടിട നിർമാണ സാമഗ്രികളുടെയും ഇന്റീരിയർ ഉൽപ്പന്നങ്ങളുടെയും ഏറ്റവും വലിയ പ്രദർശനമായ ബിഗ്‌ ഷോയ്ക്ക് ഒമാനിൽ മികച്ച പ്രതികരണം. വിദേശ രാജ്യങ്ങൾക്ക് പുറമേ ഇന്ത്യൻ കമ്പനികളും മേളയിൽ പങ്കെടുത്തു.

ഒമാൻ ഇന്റർനാഷണൽ എക്സിബിഷൻ സെന്ററിൽ ഒരുക്കിയ ബിഗ്‌ ഷോ സന്ദർശിക്കാൻ പതിനായിരങ്ങളാണ് എത്തിയത്. നൂറ്റി അൻപതോളം സ്റ്റാളുകൾ അടങ്ങിയ മേളയിൽ സെറാമിക് ടൈലുകൾ, മാർബിൾ ഉൽപ്പന്നങ്ങൾ, വാതിലുകൾ, ജനാലകൾ, നിര്‍മാണവസ്തുക്കൾ തുടങ്ങിയവയുടെ വിപുലമായ ശേഖരമാണ് സന്ദർശകര്‍ക്കായി ഒരുക്കിയിട്ടുള്ളത്. ഒമാൻ, കുവൈത്ത്, ജർമനി, തുർക്കി, ഇറാൻ, ചൈന, ഈജിപ്ത് എന്നിവയ്ക്ക് പുറമേ ഇന്ത്യൻ കമ്പനികളും മേളയിൽ പങ്കെടുത്തു.

ഫെഡറേഷൻ ഓഫ് ഇന്ത്യൻ എക്സ്‌പ്പോർട്ട് ഓർഗനൈസേഷന്റെ കീഴിൽ ഇരുപത്തിയഞ്ചോളം കമ്പനികളാണ് ഇന്ത്യയിൽ നിന്ന് മേളക്കെത്തിയത്. ഇലക്ട്രോണിക്സ്‌ രംഗത്തെ മുന്നേറ്റക്കാരായ പാനസോണികുമായി സഹകരിച്ച് ഒഎംഎഎസ്‍സിഒ ഗ്രൂപ്പ് ഒരുക്കിയ ഇലക്ട്രോണിക്സ്‌ ഉപകരണങ്ങളുടെ പ്രദർശനം മേളയിൽ ശ്രദ്ധേയമായി. മുൻ വർഷത്തെക്കാൾ മികച്ച പ്രതികരണമാണ് മേളയിൽ കിട്ടിയതെന്ന് യൂറോത്തേം സെയിൽ മാനേജർ അസ്ഗർ പറഞ്ഞു. ഈ മാസം 28ന് ആരംഭിച്ച മേള ഇന്ന് രാത്രിയോടെ സമാപിക്കും.

TAGS :

Next Story