Quantcast

സൌദിയില്‍ പുതിയ പാതകള്‍ സ്വകാര്യമേഖലക്ക്; ടോള്‍ പിരിവ് ഏര്‍പ്പെടുത്തും

MediaOne Logo

നിലവിലെ റോഡുകള്‍ക്ക് ടോള്‍ ബാധകമല്ല

സൗദിയില്‍ പുതുതായി നിര്‍മിക്കുന്ന റോഡുകള്‍ സ്വകാര്യ മേഖലക്ക് നല്‍കി ടോള്‍ പിരിവ് ഏര്‍പ്പെടുത്തുമെന്ന് ഗതാഗത മന്ത്രാലയം വ്യക്തമാക്കി. പെട്രോളിതര വരുമാനം വര്‍ധിപ്പിക്കുന്ന നടപടികളുടെ ഭാഗമായാണ് പുതിയ നീക്കം. എന്നാല്‍ നിലവിലുള്ള റോഡുകള്‍ക്ക് ടോള്‍ പിരിവ് ഏര്‍പ്പെടുത്തില്ലെന്നും ഗതാഗത മന്ത്രാലയം വ്യക്തമാക്കി.

പുതിയ റോഡുകളുടെ നിര്‍മാണവും മെയിന്റനന്‍സും സ്വകാര്യ മേഖലക്ക് ഏല്‍പിച്ചുനല്‍കാണ് ഗതാഗത മന്ത്രാലയം ആലോചിക്കുന്നത്. ബി.ഒ.ടി വ്യവസ്ഥയില്‍ നിര്‍മിക്കുന്ന റോഡുകളില്‍ യാത്രാക്കാരില്‍ നിന്ന് ടോള്‍ പരിവ് നടത്തും. 64,000 കി.മീറ്റര്‍ നീളത്തില്‍ പുതിയ റോഡുകള്‍ നിര്‍മിക്കാന്‍ മന്ത്രാലയത്തിന് പദ്ധതിയുണ്ട്. ഇരട്ടപ്പാത, ഇന്‍റര്‍സിറ്റി ഹൈവേ എന്നിവ ഉള്‍ക്കൊള്ളുന്ന പദ്ധതി സ്വകാര്യ മേഖലക്ക് നല്‍കുന്നതിനെക്കുറിച്ചാണ് മന്ത്രാലയം ആലോചിക്കുന്നത്. അന്താരാഷ്ട്ര കമ്പനികളെയാണ് പുതിയ പാതകളുടെ നിര്‍മാണത്തിന് ഉത്തരവാദിത്തമേല്‍പിക്കുക എന്നതിനാല്‍ വിദേശ നിക്ഷേപം രാജ്യത്തേക്ക് ആകര്‍ഷിക്കാനും ഇതിലൂടെ സാധിക്കും.

പദ്ധതിയുമായി ബന്ധപ്പെട്ട് ഗതാഗത മന്ത്രാലയം പഠനം നടത്തിവരികയാണെന്നും വിദഗ്ധരില്‍ അഭിപ്രായം തേടുമെന്നും മന്ത്രാലയം മാര്‍ക്കറ്റിങ് സൂപ്പര്‍വൈസര്‍ തുര്‍ക്കി അല്‍ഉസൈമി പറഞ്ഞു. വിഷന്‍ രണ്ടായിരത്തി മുപ്പതിന്‍റെ ഭാഗമായി വിവിധ മേഖലകളില്‍ നിന്നും വരുമാനം വര്‍ദ്ധിപ്പിക്കാന്‍ സൌദി തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് രാജ്യത്ത് റോഡുകളില്‍ ടോള്‍ ഏര്‍പ്പെടുത്തുന്നത്. സര്‍ക്കാര്‍ ചെലവുകള്‍ കുറച്ചുകൊണ്ടുവരിക, പെട്രോളിതര വരുമാനം വര്‍ധിപ്പിക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം. എന്നാല്‍ നിലവില്‍ രാജ്യത്തെ റോഡുകള്‍ക്ക് ടോള്‍ ഏര്‍പ്പെടുത്താന്‍ മന്ത്രാലയം ഉദ്ദേശിക്കുന്നില്ലെന്നും തുര്‍ക്കി അല്‍ഉസൈമി പറഞ്ഞു.

TAGS :

Next Story