Quantcast

ചൈന-അറബ് സഹകരണ ഫോറത്തിന് ഖത്തറില്‍ തുടക്കം

MediaOne Logo

admin

  • Published:

    22 April 2017 1:45 AM IST

ചൈന-അറബ് സഹകരണ ഫോറത്തിന് ഖത്തറില്‍ തുടക്കം
X

ചൈന-അറബ് സഹകരണ ഫോറത്തിന് ഖത്തറില്‍ തുടക്കം

ചൈന വിദേശകാര്യമന്ത്രി വാങ് യി, അറബ് ലീഗ് സെക്രട്ടറി ജനറല്‍ നബീല്‍ അല്‍ അറബി തുടങ്ങിയ പ്രമുഖരുടെ സാന്നിധ്യത്തിലാണ് സഹകരണ ഫോറം നടക്കുന്നത്.

ഏഴാമത് ചൈന-അറബ് സഹകരണ ഫോറത്തിന് ഖത്തറില്‍ തുടക്കമായി. ചൈന വിദേശകാര്യമന്ത്രി വാങ് യി, അറബ് ലീഗ് സെക്രട്ടറി ജനറല്‍ നബീല്‍ അല്‍ അറബി തുടങ്ങിയ പ്രമുഖരുടെ സാന്നിധ്യത്തിലാണ് സഹകരണ ഫോറം നടക്കുന്നത്.

നിരവധി വികസന പ്രതീക്ഷകളുമായാണ് ഏഴാമത് ചൈന-അറബ് സഹകരണ ഫോറത്തിന് ഖത്തറിലെ ദോഹയില്‍ തുടക്കമായത്. ചൈനയിലെയും അറബ് രാജ്യങ്ങളിലെയും വിദേശകാര്യ മന്ത്രിമാര്‍ പങ്കെടുക്കുന്ന ഫോറത്തിന്റെ ആദ്യദിനത്തില്‍ വികസനവുമായി ബന്ധപ്പെട്ട വ്യത്യസ്ത ചര്‍ച്ചകള്‍ നടന്നു. ചൈനയുടെ വിദേശകാര്യമന്ത്രി വാങ് യി, അറബ് ലീഗ് സെക്രട്ടറിജനറല്‍ നബീല്‍ അല്‍ അറബി, ഖത്തര്‍ വിദേശകാര്യ മന്ത്രി ഷൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ ബിന്‍ ജാസിം അല്‍താനി തുടങ്ങി പ്രതിനിധികള്‍ ഫോറത്തില്‍ പങ്കെടുക്കുന്നുണ്ട്.

അറബ് രാജ്യങ്ങള്‍ ചൈനയുമായുള്ള സഹകരണം ശക്തിപ്പെടുത്താനും തന്ത്രപ്രധാനവും സമഗ്രവുമായ വികസനപദ്ധതികളില്‍ പങ്കാളികളാവാനും ആഗ്രഹിക്കുന്നുണ്ടെന്ന് ഖത്തര്‍ വിദേശകാര്യമന്ത്രി ഷൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ ബിന്‍ ജാസിം അല്‍താനി പറഞ്ഞു. ചൈനയുമായുള്ള സഹകരണം മികച്ച മാതൃകയാണെന്നും ഇതിന്റെ ഗുണഭോക്താക്കളാവാന്‍ എല്ലാ രാജ്യങ്ങളും കാര്യക്ഷമമായി ഇടപെടണമെന്നും അറബ് ലീഗ് സെക്രട്ടറി ജനറല്‍ നബീല്‍ അല്‍ അറബി അഭിപ്രായപ്പെട്ടു.

TAGS :

Next Story