Quantcast

നാല് മാസത്തിനിടെ യുഎഇയിലേക്കുള്ള 4391 കള്ളക്കടത്ത് ശ്രമങ്ങള്‍ തടഞ്ഞു

MediaOne Logo

admin

  • Published:

    21 April 2017 5:33 PM GMT

നാല് മാസത്തിനിടെ യുഎഇയിലേക്കുള്ള 4391 കള്ളക്കടത്ത് ശ്രമങ്ങള്‍ തടഞ്ഞു
X

നാല് മാസത്തിനിടെ യുഎഇയിലേക്കുള്ള 4391 കള്ളക്കടത്ത് ശ്രമങ്ങള്‍ തടഞ്ഞു

ഈ വര്‍ഷം ആദ്യ നാല് മാസത്തിനിടെ യുഎഇയിലേക്കുള്ള 4391 കള്ളക്കടത്ത് ശ്രമങ്ങള്‍ പരാജയപ്പെടുത്തിയതായി അബൂദബി കസ്റ്റംസ് വെളിപ്പെടുത്തി.

ഈ വര്‍ഷം ആദ്യ നാല് മാസത്തിനിടെ യുഎഇയിലേക്കുള്ള 4391 കള്ളക്കടത്ത് ശ്രമങ്ങള്‍ പരാജയപ്പെടുത്തിയതായി അബൂദബി കസ്റ്റംസ് വെളിപ്പെടുത്തി. മസിയാദ് അതിര്‍ത്തിയിലാണ് ഏറ്റവും കൂടുതല്‍ കള്ളക്കടത്ത് ശ്രമങ്ങള്‍ നടന്നത്.

മയക്കുമരുന്ന്, പുകയില, മരുന്നുകള്‍, നികുതിയടക്കാത്ത ചരക്കുകള്‍ എന്നിവയാണ് അബൂദബി കസ്റ്റംസ് പിടിച്ചെടുത്തത്. 1,008 കള്ളകടത്ത് വസ്തുക്കളാണ് മസ്‍യാദില്‍ നിന്ന് മാത്രം പിടിച്ചത്. അല്‍ ഐന്‍ സെന്‍ട്രല്‍ ചെക്പോസ്റ്റില്‍ -771, ഖതാം അല്‍ ശക്ല ക്സ്റ്റംസ് സെന്‍റില്‍ -707, അബൂദബി സെന്‍ട്രല്‍ പോസ്റ്റ് കസ്റ്റംസ് സെന്‍റര്‍ -665 എന്നിങ്ങനെയാണ് മറ്റു കേന്ദ്രങ്ങളിലെ കണക്ക്.

അബൂദബി കസ്റ്റംസ് ചെക്പോസ്റ്റിലൂടെ അനധികൃത മരുന്നുകളും മയക്കുമരുന്ന് ഗുളികകളും കടത്താന്‍ 175 ശ്രമങ്ങളുണ്ടായി. 8.12 കിലോഗ്രാം അനധികൃത മരുന്നുകളും 2134 കിലോഗ്രാം മയക്കുമരുന്നു ഗുളികകളുമാണ് കടത്താന്‍ ശ്രമിച്ചത്. ഇതില്‍ മിക്ക ശ്രമങ്ങളും വിഫലമാക്കിയത് അബൂദബി അന്താരാഷ്ട്ര വിമാത്താവള കസ്റ്റംസ് കേന്ദ്രമാണ്. മരുന്ന് കടത്തില്‍ 170 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.

TAGS :

Next Story