Quantcast

അനധികൃത പണപ്പിരിവ് നിരീക്ഷിച്ചുവരികയാണെന്ന് കുവൈത്ത്

MediaOne Logo

admin

  • Published:

    24 April 2017 9:34 AM IST

അനധികൃത പണപ്പിരിവ് നിരീക്ഷിച്ചുവരികയാണെന്ന് കുവൈത്ത്
X

അനധികൃത പണപ്പിരിവ് നിരീക്ഷിച്ചുവരികയാണെന്ന് കുവൈത്ത്

അഫ്ഗാനിസ്താന്‍, സിറിയ, ആഫ്രിക്കന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലേക്കുള്ള പണപ്പിരിവാണഅ നിരീക്ഷിക്കുന്നത്

അഫ്ഗാനിസ്താന്‍, സിറിയ, ആഫ്രിക്കന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലേക്കുള്ള പണപ്പിരിവ് പൂര്‍ണമായും നിരീക്ഷിച്ചുവരുകയാണെന്ന് കുവൈത്ത് തൊഴില്‍ മന്ത്രാലയം അറിയിച്ചു. വ്യക്തികളും സംഘടനകളും സോഷ്യല്‍ മീഡിയകള്‍വഴിയും മറ്റും നടത്തിവരുന്ന പണപ്പിരിവ് പ്രത്യേകസംഘം അന്വേഷിക്കുന്നുണ്ടെന്നും നിയമലംഘനം നടത്തിയവരെ കണ്ടത്തെിയാല്‍ നടപടികള്‍ സ്വീകരിക്കുമെന്നും തൊഴില്‍ മന്ത്രാലയം അറിയിച്ചു.

പിരിച്ചെടുക്കുന്ന സഹായങ്ങള്‍ തീവ്രവാദ സംഘടനകള്‍ക്ക് ലഭിക്കുന്നുണ്ടോയെന്നതാണ് പ്രധാനമായും പരിശോധിക്കുന്നതെന്ന് തൊഴില്‍ മന്ത്രാലയം അറിയിച്ചു. സന്നദ്ധ സംഘടനകളും വ്യക്തികളും ബാങ്കിലൂടെ അയക്കുന്ന പണവും ബാങ്കുമായി ബന്ധപ്പെട്ട് പരിശോധിക്കുന്നുണ്ട്. ആരെല്ലാമാണ് പണം നല്‍കിയിട്ടുള്ളതെന്നും എവിടെയാണ് പണം ചെലവഴിച്ചതെന്നുമാണ് പ്രധാനമായും പരിശോധിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ തീവ്രവാദ സംഘടനകള്‍ വളരെ ആസൂത്രിതമായി പണപ്പിരിവ് നടത്തുന്നുണ്ടെന്ന സൂചന ലഭിച്ചിട്ടുണ്ട്. ആയുധങ്ങളും ബോംബുകളും നിര്‍മിക്കാന്‍ ഇത്തരം സംഘടനകള്‍ക്ക് വലിയ സാമ്പത്തിക സഹായം ആവശ്യമായി വന്നിരിക്കുകയാണ്. തീവ്രവാദികള്‍ പണത്തിനുവേണ്ടി അറബ് രാഷ്ട്രങ്ങളെയാണ് ലക്ഷ്യമിടുന്നതെന്ന് വിവിധ അന്വേഷണങ്ങളില്‍ വ്യക്തമായിട്ടുണ്ടെന്ന് തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി. മേഖലയില്‍ നടന്ന തീവ്രവാദ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ അറബ് രാഷ്ട്രങ്ങളില്‍നിന്ന് ബാങ്കുകള്‍വഴി വിദേശത്തേക്ക് പോകുന്ന പണത്തെക്കുറിച്ച് അന്വേഷണം നടത്താന്‍ ജിസിസി രാഷ്ട്ര ആഭ്യന്തരമന്ത്രാലയങ്ങള്‍ തീരുമാനിച്ചതാണെന്നും തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി.

TAGS :

Next Story