റിക്രൂട്ട് ചെയ്യുന്ന എഞ്ചിനീയര്‍മാര്‍ക്ക് 3 വര്‍ഷത്തെ പ്രവൃത്തി പരിചയമുണ്ടായിരിക്കണമെന്ന് സൗദി

MediaOne Logo

Jaisy

  • Updated:

    2017-05-02 05:43:41.0

Published:

2 May 2017 5:43 AM GMT

റിക്രൂട്ട് ചെയ്യുന്ന എഞ്ചിനീയര്‍മാര്‍ക്ക്  3 വര്‍ഷത്തെ പ്രവൃത്തി പരിചയമുണ്ടായിരിക്കണമെന്ന് സൗദി
X

റിക്രൂട്ട് ചെയ്യുന്ന എഞ്ചിനീയര്‍മാര്‍ക്ക് 3 വര്‍ഷത്തെ പ്രവൃത്തി പരിചയമുണ്ടായിരിക്കണമെന്ന് സൗദി

പുതുതായി ബിരുദമെടുത്തവരുടെ പരിചയക്കുറവ് കാരണം നേരിട്ട പ്രശ്നങ്ങള്‍ കാരണമാണ് നിബന്ധന ഏര്‍പ്പെടുത്തുന്നതെന്ന് കൗണ്‍സില്‍ മേധാവി ഡോ. ജമീല്‍ ബിന്‍ ജാറുല്ല പറഞ്ഞു

വിദേശ രാജ്യങ്ങളില്‍ നിന്നും റിക്രൂട്ട് ചെയ്യുന്ന എഞ്ചിനീയര്‍മാര്‍ക്ക് കുറഞ്ഞത് മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയമുണ്ടായിരിക്കണമെന്ന് സൗദി കൗണ്‍സില്‍ ഓഫ് എഞ്ചിനിയേഴ്സ് നിബന്ധന ഏര്‍പ്പെടുത്തി. പുതുതായി ബിരുദമെടുത്തവരുടെ പരിചയക്കുറവ് കാരണം നേരിട്ട പ്രശ്നങ്ങള്‍ കാരണമാണ് നിബന്ധന ഏര്‍പ്പെടുത്തുന്നതെന്ന് കൗണ്‍സില്‍ മേധാവി ഡോ. ജമീല്‍ ബിന്‍ ജാറുല്ല പറഞ്ഞു.

വിദേശത്തുനിന്ന് പുതുതായി വരുന്ന എഞ്ചിനീയര്‍മാര്‍ക്ക് സൗദി കൗണ്‍സില്‍ ഓഫ് എഞ്ചിനീയേഴ്സില്‍ റജിസ്റ്റര്‍ ചെയ്ത ശേഷം മാത്രമേ റസിഡന്റ് പെര്‍മിറ്റ് (ഇഖാമ) എടുക്കാന്‍ സാധിക്കുകയുള്ളൂ. കൂടാതെ കൗണ്‍സില്‍ ഏര്‍പ്പെടുത്തുന്ന യോഗ്യത പരീക്ഷ എഴുതി പാസാവുകയും അഭിമുഖത്തിന് ഹാജറാവുകയും വേണമെന്നും നിബന്ധനയുണ്ട്. ബിരുദമെടുത്ത ഉടനെ സൗദിയിലെത്തുള്ള എഞ്ചിനീയര്‍മാര്‍ പ്രവൃത്തി പരിചയത്തിന്റെ അഭാവത്തില്‍ ഗുണനിലവാരം കുറഞ്ഞ സേവനമാണ് കാഴ്ചവെക്കുന്നത്. എന്നാല്‍ അപൂര്‍വമായ എഞ്ചിനീയറിങ് സ്പെഷ്യലൈസേഷന് മൂന്ന് വര്‍ഷത്തില്‍ കുറഞ്ഞ പ്രവൃത്തിപരിചയവും പരിഗണിക്കുമെന്നും അല്‍ബഖ്ആവി വ്യക്തമാക്കി. കൗണ്‍സില്‍ നിശ്ചയിക്കുന്ന മൂന്നംഗ സമിതിയാണ് ഇക്കാര്യം തീരുമാനിക്കുക.

വിദേശത്തുനിന്നത്തെുന്ന എഞ്ചിനീയര്‍മാരുടെ വര്‍ദ്ധവന് കാരണം സൗദിയില്‍ നിന്ന് എഞ്ചിനീയറിങ് പഠനം പൂര്‍ത്തിയാക്കുന്ന സ്വദേശികള്‍ക്ക് അവസരം നിഷേധിക്കപ്പെടുന്നുണ്ടെന്നും കൊണ്‍സില്‍ മേധാവി പറഞ്ഞു. ആഭ്യന്തര മന്ത്രാലയം, തൊഴില്‍- സാമൂഹ്യക്ഷേമ മന്ത്രാലയം, ബന്ധപ്പെട്ട ഇതര സര്‍ക്കാര്‍ ഓഫീസുകള്‍ എന്നിവയുമായി സഹകരിച്ചാണ് പുതിയ നിബന്ധന പ്രാബല്യത്തില്‍ വരിക എന്നും അദ്ദേഹം പറഞ്ഞു.

TAGS :

Next Story