ദക്ഷിണ മേഖലാ രാജ്യങ്ങളുടെ വികസനത്തിനായുള്ള കൂട്ടായ്മയുടെ സമ്മേളനം ഈ മാസം 31ന്
നാല് ദിവസത്തെ സമ്മേളനത്തില്‍ പ്രമുഖര്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു
ഐക്യരാഷ്ട്ര സഭക്ക് കീഴില്‍ ദക്ഷിണ മേഖലാ രാജ്യങ്ങളുടെ വികസനത്തിനായുള്ള കൂട്ടായ്മയുടെ സമ്മേളനം ഈ മാസം 31ന് യുഎഇയില്‍ നടക്കും. നാല് ദിവസത്തെ സമ്മേളനത്തില്‍ പ്രമുഖര്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പരിസ്ഥിതിക്കായുള്ള സായിദ് അന്താരാഷ്ട്ര ഫൗണ്ടേഷനാണ് സമ്മേളനത്തിന് ആതിഥ്യമൊരുക്കുന്നത്. ഈ മാസം 31ന് ദുബൈ വേള്‍ഡ് ട്രേഡ് സെന്ററില്‍ ആരംഭിക്കുന്ന സമ്മേളനവും പ്രദര്‍ശനവും അടുത്ത മാസം മൂന്നിന് സമാപിക്കും. ദക്ഷിണ മേഖലയിലെ വികസ്വര രാജ്യങ്ങളുടെ സുസ്ഥിരവികസനമാണ് പ്രദര്‍ശനത്തിന്റെ ലക്ഷ്യമെന്ന് മുഖ്യ സംഘാടക ഡോ. മെഷ്ഗാന്‍ അല്‍ അന്‍വര്‍ പറഞ്ഞു.
ആദ്യമായാണ് കൂട്ടായ്മയിലെ അംഗരാജ്യം ഇത്തരമൊരു സമ്മേളനത്തിന് ആതിഥ്യമരുളുന്നത്. ദക്ഷിണമേഖലാ രാജ്യങ്ങളില്‍ നിന്നുള്ള പ്രമുഖര്‍ സമ്മേളത്തില്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. സായിദ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഡോ. അഹമ്മദ് മുഹമ്മദ് ബിന്‍ ഫഹദും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. ഇതോടാപ്പം നടക്കുന്ന പ്രദര്‍ശനത്തില്‍ ദക്ഷിണമേഖല രാജ്യങ്ങളില്‍ നടപ്പാക്കുന്ന വികസന മാതൃകകളും അണിനിരത്തും.
Adjust Story Font
16

