Quantcast

വക്റ ബീച്ചില്‍ ഇത് ഉല്ലാസക്കാലം

MediaOne Logo

Alwyn K Jose

  • Published:

    25 Jun 2017 10:47 AM IST

വക്റ ബീച്ചില്‍ ഇത് ഉല്ലാസക്കാലം
X

വക്റ ബീച്ചില്‍ ഇത് ഉല്ലാസക്കാലം

വേനല്‍ ചൂടിലും ഖത്തറിലെ വക്‌റ ബീച്ചില്‍ ചൂണ്ടയിടാനും ഉല്ലസിക്കാനുമെത്തുന്നത് നിരവധി പേരാണ്.

വേനല്‍ ചൂടിലും ഖത്തറിലെ വക്‌റ ബീച്ചില്‍ ചൂണ്ടയിടാനും ഉല്ലസിക്കാനുമെത്തുന്നത് നിരവധി പേരാണ്. നേരം പുലരും മുമ്പെ ബീച്ചിലെത്തുന്ന പല രാജ്യക്കാരായ പ്രവാസികളാണ് വാരാന്ത്യദിനങ്ങളില്‍ നേരമ്പോക്ക് തേടുന്ന ഈ മീന്‍ പിടുത്തക്കാര്‍.

വക്‌റ പോര്‍ട്ടിനോട് ചേര്‍ന്ന തീരത്ത് നിരന്ന് നിന്ന് ചൂണ്ടയിടുന്നവര്‍ പലരാജ്യക്കാരായ പ്രവാസികളാണ്. ദോഹയില്‍ നിന്നും പരിസര പ്രദേശങ്ങളില്‍ നിന്നുമെല്ലാം കുടുംബസമേതം ബീച്ചിലെത്തി മീന്‍ പിടിക്കുന്നവരും കൂട്ടത്തിലുണ്ട്. നേരം പുലരും മുമ്പെ ബീച്ചിലെത്തുന്നവരില്‍ വെള്ളത്തില്‍ മുങ്ങിക്കിടന്നും അമ്പെയ്തും വെടിയുതിര്‍ത്തുമൊക്കെ മീന്‍ പിടിക്കുന്നവരെയും കാണാനാവും. ആഴ്ചതോറും മുടങ്ങാതെ മീന്‍ പിടിക്കാനെത്തുന്നവരിലധികവും ഇന്ത്യക്കാരും ബംഗ്ലാദേശികളുമാണെന്നാണ് വക്‌റ ഹെല്‍ത്ത് സെന്ററിലെ ഈജിപ്തുകാരനായ ഡോക്ടര്‍ സമീര്‍ പറയുന്നത്. ഒരു വശത്ത് നീളന്‍ ചൂണ്ടകളില്‍ പലതരം മീനുകള്‍ പിടിക്കുന്നവരും മറുവശത്ത് അയിലമാത്രം പിടിക്കുന്ന ചെറിയ ചൂണ്ടക്കാരുമാണ് ബീച്ചിലെ കാഴ്ച. വേനല്‍ ചൂട് പാരമ്യത്തില്‍ എത്തിയെങ്കിലും മലയാളികളുള്‍പ്പെടെയുള്ള പ്രവാസികളുടെ ചൂണ്ടയിടല്‍ വിനോദത്തിനത് തടസ്സമായില്ല.

TAGS :

Next Story