Quantcast

യു.എ.ഇ തൊഴില്‍വിസക്ക് നാട്ടില്‍ മെഡിക്കല്‍ പരിശോധന നിര്‍ബന്ധമാക്കി

MediaOne Logo

Ubaid

  • Published:

    29 Jun 2017 6:27 AM GMT

യു.എ.ഇ തൊഴില്‍വിസക്ക് നാട്ടില്‍ മെഡിക്കല്‍ പരിശോധന നിര്‍ബന്ധമാക്കി
X

യു.എ.ഇ തൊഴില്‍വിസക്ക് നാട്ടില്‍ മെഡിക്കല്‍ പരിശോധന നിര്‍ബന്ധമാക്കി

ഈമാസം പത്ത് മുതലാണ് ബ്ലൂകോളര്‍ തൊഴിലാളികള്‍ക്കും, വീട്ടുജോലിക്കാര്‍ക്കുമുള്ള തൊഴില്‍വിസകള്‍ തിരുവനന്തപുരത്തെ യു എ ഇ കോണ്‍സുലേറ്റില്‍ നിന്ന് തൊഴിലാളിക്ക് നേരിട്ട് നല്‍കാന്‍ തുടങ്ങിയത്

യു.എ.ഇ തൊഴില്‍വിസക്ക് നാട്ടില്‍ മെഡിക്കല്‍ പരിശോധന നിര്‍ബന്ധമാക്കി. വിസ തിരുവനന്തപുരത്തെ യു എ ഇ കോണ്‍സുലേറ്റില്‍ നിന്ന് നേരിട്ട് നല്‍കുന്ന നടപടിയുടെ ഭാഗമായാണിത്. ആദ്യഘട്ടത്തില്‍ ബ്ലൂ കോളര്‍ ജോലിക്കാര്‍ക്കും വീട്ടുജോലിക്കാര്‍ക്കുമുള്ള വിസയാണ് നാട്ടില്‍ മെഡിക്കല്‍ പരിശോധന നടത്തി കോണ്‍സുലേറ്റില്‍ നിന്ന് നല്‍കുക. വിസാ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ രണ്ടുവട്ടം അപേക്ഷകര്‍ തിരുവനന്തപുരത്തെ കോണ്‍സുലേറ്റില്‍ എത്തേണ്ടി വരും.

ഈമാസം പത്ത് മുതലാണ് ബ്ലൂകോളര്‍ തൊഴിലാളികള്‍ക്കും, വീട്ടുജോലിക്കാര്‍ക്കുമുള്ള തൊഴില്‍വിസകള്‍ തിരുവനന്തപുരത്തെ യു എ ഇ കോണ്‍സുലേറ്റില്‍ നിന്ന് തൊഴിലാളിക്ക് നേരിട്ട് നല്‍കാന്‍ തുടങ്ങിയത്. ഇതിന് നാട്ടില്‍ മെഡിക്കല്‍ പരിശോധന നിര്‍ബന്ധമാണ്. വിസക്ക് അപേക്ഷിച്ച സ്പോണ്‍സര്‍ക്ക് യു എ ഇയിലെ എമിഗ്രേഷന്‍ വിഭാഗം റഫറന്‍സ് നന്പര്‍ നല്‍കുന്നതോടെയാണ് നടപടികള്‍ ആരംഭിക്കുക. ഈ നന്പറും പാസ്പോര്‍ട്ടുമായി കേരളത്തിലെ അപേക്ഷകര്‍ ആദ്യം ഗള്‍ഫ് അപ്രൂവ്ഡ് മെഡിക്കല്‍ സെന്റേഴ്സ് അസോസിയേഷന്‍ അഥവാ ഗാംകയുടെ ഓഫിസിലെത്തി മെഡിക്കല്‍ പരിശോധനക്കായി അപേക്ഷിക്കണം. ഇവര്‍ നിര്‍ദേശിക്കുന്ന മെഡിക്കല്‍ സെന്ററില്‍ നിന്ന് ആരോഗ്യപരിശോധനകള്‍ പൂര്‍ത്തിയാക്കാം. ഇതിന് മൂവായിരത്തി അറുനൂറ് രൂപ ചെലവ് വരും. കേരളത്തില്‍ കോഴിക്കോട്, തിരൂര്‍, മഞ്ചേരി, കൊച്ചി എന്നിവിടങ്ങളില്‍ ഗാംക അംഗീകൃത മെഡിക്കല്‍ കേന്ദ്രങ്ങളുണ്ട്.

മെഡിക്കല്‍ രേഖയും പാസ്പോര്‍ട്ടുമായാണ് തിരുവനന്തപുരം മണക്കാടുള്ള യു എ ഇ കോണ്‍സുലേറ്റില്‍ എത്തേണ്ടത്. അവിടെ ആദ്യം മെഡിക്കല്‍ രേഖകള്‍ സാക്ഷ്യപ്പെടുത്തും. ജൈവ വിവര പരിശോധന എന്നിവ നടത്തും. ഇതിനായി പതിനായിരം രൂപയോളം ചെലവ് വരും. യു എ ഇയില്‍ കൂടി സ്വീകാര്യമായ അന്താരാഷ്ട്ര ഡെബിറ്റ് കാര്‍ഡ് വഴിയാണ് തുക നല്‍കേണ്ടത്. പിന്നീട് തൊഴിലന്വേഷനുമായി അധികൃതര്‍ അഭിമുഖം നടത്തും. പാസ്പോര്‍ട്ടും വിസയും കൈപറ്റാനായി എത്തേണ്ട ദിവസം അറിയിക്കും. ഈ ദിവസം കോണ്‍സുലേറ്റിലെത്തി വിസ പതിച്ച പാസ്പോര്‍ട്ട് കൈപറ്റാം. 60 ദിവസം കാലാവധിയുള്ള എന്‍ട്രി പെര്‍മിറ്റാണ് പാസ്പോര്‍ട്ടില്‍ പതിക്കുക. തൊഴിലാളി യു എ ഇയിലെത്തിയ ശേഷം വിസാ സ്റ്റാമ്പിംഗ് നടപടികള്‍ തുടരണം. കേരളത്തിന് പുറമെ കര്‍ണാടക, തമിഴ്നാട്, തെലങ്കാന, ആന്ധ്ര എന്നീ സംസ്ഥാനങ്ങളും തിരുവനന്തപുരത്ത കോണ്‍സുലേറ്റിനെയാണ് ആശ്രയിക്കേണ്ടി വരിക.

TAGS :

Next Story