Quantcast

അബൂദബിയിൽ ഓൺലൈൻ ടാക്സി സേവനം നിര്‍ത്താന്‍ കാരണം പൊലീസെന്ന് റിപ്പോര്‍ട്ട്

MediaOne Logo

Jaisy

  • Published:

    19 July 2017 6:52 PM GMT

അബൂദബിയിൽ ഓൺലൈൻ ടാക്സി സേവനം നിര്‍ത്താന്‍ കാരണം പൊലീസെന്ന് റിപ്പോര്‍ട്ട്
X

അബൂദബിയിൽ ഓൺലൈൻ ടാക്സി സേവനം നിര്‍ത്താന്‍ കാരണം പൊലീസെന്ന് റിപ്പോര്‍ട്ട്

കമ്പനികളോ പൊലീസോ ഔദ്യോഗികമായി പ്രതികരിക്കാത്തതിനാൽ സംഭവത്തിൽ അവ്യക്തത നിലനിൽക്കുന്നനതായി ദി നാഷണൽ ദിനപത്രം റിപ്പോർട്ട് ചെയ്തു

ഡ്രൈവർമാരെ പൊലീസ് പിടികൂടി വാഹനങ്ങൾ കണ്ടുകെട്ടിയതാണ് അബൂദബിയിൽ ഓൺലൈൻ ടാക്സി സേവനം നൽകിയിരുന്ന കമ്പനികൾ പ്രവർത്തനം നിർത്തിവെക്കാൻ കാരണമെന്ന് സൂചന. എന്നാൽ, ഇതുസംബന്ധിച്ച് കമ്പനികളോ പൊലീസോ ഔദ്യോഗികമായി പ്രതികരിക്കാത്തതിനാൽ സംഭവത്തിൽ അവ്യക്തത നിലനിൽക്കുന്നനതായി ദി നാഷണൽ ദിനപത്രം റിപ്പോർട്ട് ചെയ്തു.

കഴിഞ്ഞദിവസമാണ് ഓൺലൈൻ വഴി ടാക്സി സർവീസ് നടത്തിയിരുന്ന കാറീം, യൂബർ എന്നീ കമ്പനികൾ മുന്നറിയിപ്പില്ലാതെ അബൂദബിയിലെ സേവനം നിർത്തിവെച്ചത്. കമ്പനിയുടെ അന്‍പത് ഡ്രൈവർമാരെ പൊലീസ് പിടിക്കുകയും എഴുപത് കാറുകൾ കണ്ടുകെട്ടുകയും ചെയ്തതാണ് സേവനം നിർത്താവെക്കാൻ കാരണമെന്ന് മാധ്യമ റിപ്പോർട്ടുകൾ ചുണ്ടിക്കാട്ടുന്നു. തങ്ങളുടെ ഡ്രൈവറെ പോലീസ് പിടികൂടിയെന്ന് ഓൺലൈൻ കമ്പനികൾക്ക് വാഹനം വിട്ടുകൊടുക്കുന്ന സ്ഥാപനത്തിന്റെ മാനേജറും സ്ഥിരീകരിച്ചു. എന്നാൽ, എന്തിന്റെ പേരിലാണ് ഇത്രരയും പേർ പിടിയിലായതെന്ന് വ്യക്തമല്ല. 2013 മുതൽ കാറീമും യൂബറും അബൂദബിയിൽ പ്രവർത്തിക്കുന്നുണ്ട്. 18 കമ്പനികൾ ഇവർക്ക് വാഹനങ്ങൾ നൽകുന്നുണ്ട്. ഡ്രൈവർമാർ പിടിയിലാകുന്നതിലെ അവ്യക്തതയും ആശങ്കയുമാണ് സേവനം തൽക്കാലത്തേക്ക് പിൻവലിക്കാൻ കമ്പനികളെ പ്രേരിപ്പിച്ചത്. എന്നാൽ, ഈ കന്പനികൾ അബൂദബിയിലെ ടാക്സികളേക്കാൾ കുറഞ്ഞനിരക്ക് ഈടാക്കുന്നത് നിയമവിരുദ്ധമാണെന്ന് ട്രാൻസ് അബൂദബി ജനറൽ മാനേജർ മുഹമ്മദ് ആൽ ഖാംസി പറഞ്ഞു. ടാക്സികളുമായി മൽസരിക്കുന്നവിധം ചാർജ് നിശ്ചയിക്കാൻ കന്പനികൾക്ക് അധികാരമില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഡ്രൈവർമാരുടെ അറസ്റ്റ് പൊലീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

TAGS :

Next Story