Quantcast

ഖത്തറില്‍ പ്രവാസികള്‍ക്കായി യൂത്ത് ഫോറം സ്‌നേഹസംഗമം സംഘടിപ്പിച്ചു

MediaOne Logo

admin

  • Published:

    27 July 2017 11:09 AM GMT

നാമൊന്ന് എന്ന തലക്കെട്ടില്‍ ദഖീറ യൂത്ത സെന്ററുമായി സഹകരിച്ച് നടത്തിയ സാമൂഹിക ബോധവത്കരണ കാമ്പയിനിന്റെ സമാപനത്തിലാണ് സംഗമം സംഘടിപ്പിച്ചത്.

ഖത്തറിലെ അല്‍ഖോര്‍ മേഖലയിലുള്ള പ്രവാസികള്‍ക്കായി യൂത്ത് ഫോറം സ്‌നേഹസംഗമം സംഘടിപ്പിച്ചു. നാമൊന്ന് എന്ന തലക്കെട്ടില്‍ ദഖീറ യൂത്ത സെന്ററുമായി സഹകരിച്ച് നടത്തിയ സാമൂഹിക ബോധവത്കരണ കാമ്പയിനിന്റെ സമാപനത്തിലാണ് സംഗമം സംഘടിപ്പിച്ചത്.

മിസ്‌ലുക അന അഥവാ നാമൊന്ന് എന്ന തലക്കെട്ടില്‍ ദഖീറ യൂത്ത് സെന്ററാണ് യൂത്ത് ഫോറവുമായി സഹകരിച്ച് അല്‍ ഖോര്‍ മേഖലയിലെ ഒരുമാസത്തെ സാമൂഹിക ബോധവത്കരണ കാമ്പയിന്‍ സംഘടിപ്പിച്ചത്. ഖുദ്‌റാത്ത് സോഷ്യല്‍ ഡെവലപ്‌മെന്റ് സെന്റര്‍, ഖത്തര്‍ ചാരിറ്റി, ഈദ് ചാരിറ്റി, കമ്മ്യൂണിറ്റി പോലീസ് ഖത്തര്‍ ഗസ്റ്റ് സെന്റര്‍ എന്നിവയുടെ സഹകരണത്തോടെ നടത്തിയ സംഗമത്തിന്റെ സമാപനം യൂത്ത് ഫോറം ഖത്തര്‍ പ്രസിഡണ്ട് എസ്.എ ഫിറോസ് ഉദ്ഘാടനം ചെയ്തു.

കുട്ടികള്‍ക്കായി പെയിന്റിംഗ്, ചിത്രരചനാമത്സരങ്ങളും മുതിര്‍ന്നവര്‍ക്കായി വിവിധ വിനോദ പരിപാടികളും ഒരുക്കിയിരുന്നു. അല്‍ഖോര്‍ മേഖലയില്‍ നിന്നുള്ള മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികളുടെ സജീവസാന്നിദ്ധ്യമാണ് ഒരു മാസം നീണ്ടു നിന്ന പരിപാടികളിലുണ്ടായതെന്ന് സംഘാടകര്‍ പറഞ്ഞു. കാമ്പയിനിന്റെ ഭാഗമായി സംഘടിപ്പിക്കപ്പെട്ട ഏഷ്യന്‍ എക്‌സ്പാട്രിയേറ്റ്‌സ് സ്‌പോര്‍ട്‌സ് ഫെസ്റ്റിലെ വിജയികളെ ചടങ്ങില്‍ ആദരിച്ചു.

പ്രഗല്‍ഭ ഹിപ്‌നോടിസ്റ്റും സൈക്കാജിസ്റ്റുമായ ജിന്‍സന്‍ ജോര്‍ജ് 'സൈകോളജി ഓഫ് അഡിക്ഷന്‍' എന്ന വിഷയത്തില്‍ ബോധവല്‍കരണ ക്ലാസ്സ് നടത്തി. അല്‍ദഖീറ യൂത്ത് സെന്റര്‍ അസിസ്റ്റന്റ്‌റ് ഡയരക്ടര്‍ അഹ്മദ് ഇബ്രാഹീം അല്‍മുഹന്നദി, എക്‌സിക്യൂട്ടിവ് മെമ്പര്‍ ഈസ സ്വാലിഹ് അല്‍മുഹന്നദി, ഖുദറാത്ത് ഡെവലപ്‌മെന്റ് സെന്റര്‍ പ്രധിനിധി അഹ്മദ് അലി അബ്ദുള്ള അല്‍മുഹന്നദി, ഈദ് ചാരിറ്റി പ്രധിനിധി നവാഫ് അല്‍ഹമ്മാദി, ഖത്തര്‍ ഗസ്റ്റ് സെന്റര്‍ പ്രതിനിധി യുസ്രി ഫതൂഹ് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

TAGS :

Next Story