Quantcast

ഗള്‍ഫ് മാധ്യമം സംഘടിപ്പിച്ച എജുകഫേയില്‍ വന്‍പങ്കാളിത്തം

MediaOne Logo

Sithara

  • Published:

    4 Aug 2017 4:03 AM IST

ഗള്‍ഫ് മാധ്യമം സംഘടിപ്പിച്ച എജുകഫേയില്‍ വന്‍പങ്കാളിത്തം
X

ഗള്‍ഫ് മാധ്യമം സംഘടിപ്പിച്ച എജുകഫേയില്‍ വന്‍പങ്കാളിത്തം

ഗള്‍ഫ് മാധ്യമം ദുബൈയില്‍ ഒരുക്കിയ വിദ്യാഭ്യാസ കരിയര്‍ മേള എജുകഫേ സമാപിച്ചു.

ഗള്‍ഫ് മാധ്യമം ദുബൈയില്‍ ഒരുക്കിയ വിദ്യാഭ്യാസ കരിയര്‍ മേള എജുകഫേ സമാപിച്ചു. രണ്ട് ദിവസം നീണ്ട മേളയില്‍ വിദ്യാര്‍ഥികളും രക്ഷിതാക്കളുമടക്കം ആയിരക്കണക്കിന് പേരാണ് പങ്കെടുത്തത്.

ദുബൈ ബില്‍വ സ്കൂളിലാണ് ഗള്‍ഫിലെ ഏറ്റവും വലിയ വിദ്യാഭ്യാസ കരിയര്‍ മേളക്ക് ഗള്‍ഫ് മാധ്യമം വേദിയൊരുക്കിയത്. പ്രശസ്ത പ്രചോദന പ്രഭാഷക പ്രിയാ കുമാര്‍, കരിയര്‍ പരിശീലകന്‍ ഡോ. സംഗീത് ഇബ്രാഹിം, ശ്രീവിദ്യാ സന്തോഷ് എന്നിവരുടെ ക്ലാസുകളായിരുന്നു ആദ്യ ദിവസത്തെ ആകര്‍ഷണം.

രണ്ടാം ദിവസം വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി കൗണ്‍സലിങും മാതൃകാ പ്രവേശന പരീക്ഷയും ഒരുക്കിയിരുന്നു. പ്രമുഖ മെന്റലിസ്റ്റ് ആദിയടക്കമുള്ളവര്‍ രണ്ടാം ദിവസത്തെ ക്ലാസ് നയിച്ചു. യുഎഇയിലെയും കേരളത്തിലെയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്റ്റാളുകളും മേളയില്‍ ഒരുക്കിയിരുന്നു.

TAGS :

Next Story