Quantcast

സൌദിയില്‍ നിന്നും നാട്ടിലേക്ക് മടങ്ങാന്‍ തയ്യാറായ തൊഴിലാളികളുടെ യാത്രാനടപടികള്‍ പുരോഗമിക്കുന്നു

MediaOne Logo

Damodaran

  • Published:

    24 Aug 2017 1:40 PM GMT

സൌദിയില്‍ നിന്നും നാട്ടിലേക്ക് മടങ്ങാന്‍ തയ്യാറായ തൊഴിലാളികളുടെ യാത്രാനടപടികള്‍ പുരോഗമിക്കുന്നു
X

സൌദിയില്‍ നിന്നും നാട്ടിലേക്ക് മടങ്ങാന്‍ തയ്യാറായ തൊഴിലാളികളുടെ യാത്രാനടപടികള്‍ പുരോഗമിക്കുന്നു

നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവരുടെ യാത്രാ ചിലവ് സൌദി സര്‍ക്കാര്‍ വഹിക്കുമെന്ന് തൊഴില്‍ മന്ത്രി വിദേശകാര്യ സഹമന്ത്രി

സൌദിയില്‍ ദുരിതമനുഭവിക്കുന്ന തൊഴിലാളികളില്‍ നാട്ടിലേക്ക് മടങ്ങാന്‍ സന്നദ്ധമായവരുടെ യാത്രാ നടപടികള്‍ പുരോഗമിക്കുന്നു. ഇതു സംബന്ധിച്ച് ഇന്നു വൈകുന്നേരത്തോടെ തീരുമാനമുണ്ടായേക്കും. നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവരുടെ യാത്രാ ചിലവ് സൌദി സര്‍ക്കാര്‍ വഹിക്കുമെന്ന് തൊഴില്‍ മന്ത്രി വിദേശകാര്യ സഹമന്ത്രി വികെ സിംങിന് ഇന്നലെ ഉറപ്പ് നല്‍കിയിരുന്നു.

അഞ്ഞുറോളം തൊഴിലാളികള്‍ നാട്ടിലേക്ക് മടങ്ങാന്‍ സന്നദ്ധമായിട്ടുണ്ടെന്നാണ് വിവരം. പാസ്പോര്‍ട്ട് അടക്കമുള്ള രേഖകള്‍ കൈവശമില്ലാത്തതിനാല്‍ അടിയന്തരമായി താത്കാലിക രേഖകളും ഫൈനല്‍ എക്സിറ്റും അനുവദിക്കുന്നതിനുള്ള നടപടികളാണ് പുരോഗമിക്കുന്നത്. ഇങ്ങനെ മടങ്ങുന്നവരുടെ ആനുകൂല്യങ്ങളും ശന്പളവും എംബസി വഴി നാട്ടിലെത്തിക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് സൌദി തൊഴില്‍ മന്ത്രി ഡോ.മുഫ്റജ് അല്‍ ഹഖബാനിയും വികെ സിംങും നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായിട്ടുണ്ട‌്. തൊഴിലാളികള്‍ക്ക് ആവശ്യമെങ്കില്‍ നിയമ സഹായം നല്‍കുമെന്നും മന്ത്രി ഉറപ്പ് നല്‍കി.

ഇന്ത്യക്കാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് സൌദി പൂര്‍ണ പിന്തുണ ഉറപ്പു നല്‍കിട്ടുണ്ടെന്ന് വികെ സിംങ് പറഞ്ഞു. തൊഴിലാളികള്‍ക്ക് ആവശ്യമായ ഭക്ഷണവും ചികിത്സാ സൌകര്യങ്ങളും ക്യാന്പുകളില്‍ ഇന്നലെ മുതല്‍ ലഭ്യമാക്കി തുടങ്ങി. സൌദി സര്‍ക്കാറിന്‍റെ സഹായത്താല്‍ സൌദി എയര്‍ലൈന്‍സ് വിമാനത്തിലാണ് തൊഴിലാളികള്‍ നാട്ടിലേക്ക് മടങ്ങുക. അതിനാല്‍ ഹജ്ജ് വിമാനങ്ങളില്‍ തീര്‍ഥാടകരെ കൊണ്ടുപോകില്ലെന്ന് കോണ്‍സുലേറ്റ് അധികൃതര്‍ അറിയിച്ചു. രണ്ട് ദിവസമായി സൌദിയിലുള്ള വികെ സിംങ് നാളെ രാത്രിയോടെ ഡല്‍ഹിയിലേക്ക് മടങ്ങും.

TAGS :

Next Story