Quantcast

സൗദിയില്‍ നിന്നും ആദ്യ സംഘം പുറപ്പെട്ടു; സംഘത്തില്‍ മലയാളികളില്ല

MediaOne Logo

Alwyn

  • Published:

    9 Sep 2017 8:16 PM GMT

സൗദിയില്‍ നിന്നും ആദ്യ സംഘം പുറപ്പെട്ടു; സംഘത്തില്‍ മലയാളികളില്ല
X

സൗദിയില്‍ നിന്നും ആദ്യ സംഘം പുറപ്പെട്ടു; സംഘത്തില്‍ മലയാളികളില്ല

വൈകിട്ട് ഡല്‍ഹിയിലെത്തുന്ന സംഘത്തില്‍ ഓജര്‍ കമ്പനിയിലെ 25 പേര്‍

തൊഴില്‍ പ്രതിസന്ധിയിലായ സൗദി ഓജര്‍ കമ്പനിയിലെ തൊഴിലാളികളുടെ ആദ്യ സംഘം നാട്ടിലേക്ക് മടങ്ങി. ജിദ്ദ കിംങ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഇന്ത്യന്‍ സമയം പകല്‍ 12.50 ന് പുറപ്പെട്ട സംഘം വൈകുന്നേരം ആറിന് ഡല്‍ഹിയിൽ വിമാനമിറങ്ങും. ഇരുപത്തി അഞ്ച് പേരടങ്ങുന്ന ആദ്യ സംഘത്തില്‍ മലയാളികള്‍ ആരും ഉള്‍പ്പെട്ടിട്ടില്ല.

സൌദി സര്‍ക്കാര്‍ അനുവദിച്ച സൌജന്യ ടിക്കറ്റിലാണ് തൊഴിലാളികള്‍ സൌദി എയര്‍ലൈന്‍സ് വിമാനത്തില്‍ ഡല്‍ഹിയിലേക്ക് തിരിച്ചത്. ഏറെ നാളത്തെ ദുരിതത്തിന് ശേഷം നാട്ടിലേക്ക് തിരിക്കാനായ സന്തോഷത്തിലാണ് തൊഴിലാളികള്‍. തങ്ങളുടെ പ്രശ്നത്തില്‍ ഇടപെട്ട എല്ലാവര്‍ക്കും അവര്‍ നന്ദി പറഞ്ഞു.

രാവിലെ എഴുമണിക്ക് സൌദി ഓജക്സ് ക്യാന്പനില്‍ നിന്നും പുറപ്പെട്ട സംഘത്തെ വിമാനത്താവളത്തില്‍ കോണ്‍സുല്‍ ജനറല്‍ മുഹമ്മദ് റഹ്മാന്‍ ശൈഖിന്‍റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ യാത്രയപ്പ് നല്‍കി. സൌദി തൊഴില്‍ മന്ത്രാലയം ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു. ഓരോ പാക്ക് സംസം വെള്ളവും ഈത്തപ്പഴവും ഇവര്‍ക്ക് ഉപഹാരമായി നല്‍കി. ഇരുനൂറോളം പേരാണ് നാട്ടിലേക്ക് മടങ്ങാന്‍ സന്നദ്ധത അറിയിച്ചിരുന്നത്. ഇതില്‍ പാസ്പോര്‍ട്ട് കൈവശമുണ്ടായിരുന്നവരാണ് മടങ്ങിയത്. യാത്രാ രേഖകള്‍ ശരിയാകുന്ന മുറക്ക് കൂടുതല്‍ പേരെ നാട്ടിലെത്തിക്കും.

വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള തൊഴിലാളികളാണ് സംഘത്തിലുള്ളത്. ഡല്‍ഹിയില്‍ നിന്നും ഇവരുടെ നാടുകളിലേക്ക് എത്താനുള്ള സൊകര്യം കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്

TAGS :

Next Story