ഇന്ത്യക്കാരന്‍ 90 പെണ്‍കുട്ടികളെ ബലാല്‍സംഗം ചെയ്തെന്ന പ്രചാരണം അടിസ്ഥാനരഹിതമെന്ന് ദുബൈ പൊലീസ്
സാമൂഹിക മാധ്യമങ്ങളില്‍ വരുന്ന എന്തും പ്രചരിപ്പിക്കാനുള്ള നീക്കം പൊറുപ്പിക്കാനാവില്ല. തെറ്റായ വിവരം ആദ്യം പ്രചരിപ്പിച്ചവര്‍ക്കെതിരെ കര്‍ശന നടപടി ഉറപ്പാണെന്നും ദുബൈ പൊലീസ് മുന്നറിയിപ്പ് നല്‍കി.
ദുബൈ മാളില്‍ ഒരു ഇന്ത്യക്കാരന്‍ 90 പെണ്‍കുട്ടികളെ ബലാല്‍സംഗം ചെയ്തുവെന്ന നിലയില്‍ സാമൂഹിക മാധ്യമങ്ങളില്‍ നടക്കുന്ന പ്രചാരണം അടിസ്ഥാനരഹിതമെന്ന് പൊലീസ്. ഇത്തരം കിംവദന്തികള്‍ പ്രചരിപ്പിക്കുന്നതില്‍ നിന്ന് പിന്തിരിയണമെന്ന് ദുബൈ പൊലീസ് ആവശ്യപ്പെട്ടു.
വാര്‍ത്തയുടെ നിജസ്ഥിതി അറിയാന്‍ ഒൗദ്യോഗിക സ്രോതസുകളെ വേണം ബന്ധപ്പെടാന്‍. സാമൂഹിക മാധ്യമങ്ങളില്‍ വരുന്ന എന്തും പ്രചരിപ്പിക്കാനുള്ള നീക്കം പൊറുപ്പിക്കാനാവില്ല. തെറ്റായ വിവരം ആദ്യം പ്രചരിപ്പിച്ചവര്‍ക്കെതിരെ കര്‍ശന നടപടി ഉറപ്പാണെന്നും ദുബൈ പൊലീസ് മുന്നറിയിപ്പ് നല്‍കി.
Next Story
Adjust Story Font
16

