Quantcast

സൌദിയില്‍ തൊഴില്‍ വകുപ്പിന്റെ പരിശോധന: 202 നിയമ ലംഘകര്‍ പിടിയില്‍

MediaOne Logo

admin

  • Published:

    8 Nov 2017 3:52 PM IST

സൌദിയില്‍ തൊഴില്‍ വകുപ്പിന്റെ പരിശോധന: 202 നിയമ ലംഘകര്‍ പിടിയില്‍
X

സൌദിയില്‍ തൊഴില്‍ വകുപ്പിന്റെ പരിശോധന: 202 നിയമ ലംഘകര്‍ പിടിയില്‍

ഇതര വകുപ്പുകളുമായി സഹകരിച്ച് നടത്തിയ പരിശോധനയില്‍ മതിയായ രേഖകളില്ലാത്ത 202 നിയമ ലംഘകര്‍ പിടിയിലായതായി അധികൃതര്‍ അറിയിച്ചു

സൌദി തൊഴില്‍ വകുപ്പിന്റെ നേതൃത്വത്തില്‍ കിഴക്കന്‍ പ്രവിശ്യയുടെ വിവിധ ഭാഗങ്ങളില്‍ വ്യാപക പരിശോധന നടത്തി. ഇതര വകുപ്പുകളുമായി സഹകരിച്ച് നടത്തിയ പരിശോധനയില്‍ മതിയായ രേഖകളില്ലാത്ത 202 നിയമ ലംഘകര്‍ പിടിയിലായതായി അധികൃതര്‍ അറിയിച്ചു. 40 സ്വകാര്യ സ്ഥാപനങ്ങള്‍ക്കെതിരെയും നടപടിയെടുത്തിട്ടുണ്ട്.

ദമ്മാം, അല്‍ഖോബാര്‍, അല്‍ അഹ്സ എന്നിവി‌ടങ്ങളിലെ സ്ഥാപനങ്ങളിലാണ് ഉദ്യോഗസ്ഥ സംഘം പരിശോധനക്കെത്തിയത്. തൊഴില്‍, താമസ രേഖകളില്ലാത്ത വിദേശികളാണ് കൂടുതലും പിടിയിലായത്. അനധികൃതമായി മറ്റ് സ്പോണ്‍സര്‍മാരുടെ കീഴില്‍ ജോലി ചെയ്തവരും പിടിക്കപ്പെട്ടു. വ്യാപാര കേന്ദ്രങ്ങള്‍, മാളുകള്‍, മെഡിക്കല്‍ ഷോപ്പുകള്‍, സ്പെയര്‍ പാര്‍ട്സ് കടകള്‍, ഹോട്ടലുകള്‍ എന്നിവിടങ്ങളിലാണ് തൊഴില്‍ വകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തിയത്. രേഖകളിലെ ക്രമക്കേടുകള്‍, അനുവദിച്ചതിലും കൂടുതല്‍ ജീവനക്കാരുടെ സാന്നിധ്യം, സ്വദേശി ജീവനക്കാരുടെ അനുപാതത്തിലെ കുറവ്, മതിയായ സുരക്ഷ ക്രമീകരണങ്ങളുടെ അഭാവം തുട‌ങ്ങിയവയാണ് സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍ കാരണം.

മൊബൈല്‍ കടകളില്‍ 50 ശതമാനം സ്വദേശിവത്കരണം ന‌ടപ്പാക്കാത്തതിനെ തുടര്‍ന്ന് കിഴക്കന്‍ പ്രവിശ്യയിലെ മൂന്നൂറിലധികം സ്ഥാപനങ്ങള്‍ക്കെതിരെ കഴിഞ്ഞ വാരം തൊഴില്‍ വകുപ്പ് നടപടിയെടുത്തിരുന്നു. സ്വദേശിവത്കരണം പ്രഖ്യാപിച്ച തൊഴില്‍ മേഖലകളില്‍ സൗദികളെ നിയമിക്കാത്ത സ്ഥാപനങ്ങള്‍ അടച്ച് പൂട്ടല്‍ ഭീഷണിയിലുമാണ്.

TAGS :

Next Story